മലപ്പുറം : മലപ്പുറം ഏരങ്ങിമങ്ങാട് കോവിഡ് രോഗം ബാധിച്ച യുവതി പ്രസവിച്ച മൂന്ന് കുഞ്ഞുങ്ങളും മരിച്ചു. മഞ്ചേരി മെഡിക്കള്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി അഞ്ചാം മാസത്തില്‍ പ്രസവിച്ച കുഞ്ഞുങ്ങളാണ് മരിച്ചത്. വിദേശത്തുനിന്നു വന്ന യുവതിക്ക് ഈ മാസം മൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്.
അതേസമയം ജില്ലയില്‍ ശനിയാഴ്ച 51പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയില്‍ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതില്‍ 24 പേര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരില്‍ ശേഷിക്കുന്ന അഞ്ച് പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും 19 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. പൊന്നാനിയിലെ ഡോക്ടർമാർ, ആശുപത്രി ജീവനക്കാർ, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങി 25 ലേറെ പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചു. ഇവരില്‍ പലരുടെയും ഉറവിടം ഇനിയും വ്യക്തമായിട്ടില്ല. പൊന്നാനിയില്‍ മാത്രം ഉറവിടം അറിയാത്ത കേസുകള്‍ 25 ആയി. 7266 ആന്റിജൻ ടെസ്റ്റ് പൊന്നാനിയിൽ നടത്തി.