32.3 C
Kottayam
Friday, March 29, 2024

കോഴിക്കോട് അയൽവാസികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Must read

കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി വണ്ണാത്തിപ്പൊയിൽ അയൽവാസികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കായക്കൊടി സ്വദേശി ബാബു(50), അയൽവാസി രാജീവൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ബാബുവിനെ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിലാണ് കണ്ടെത്തിയത്.

സംഭവ സമയത്ത് ബാബുവിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഭാര്യ ബിജിന അങ്കണവാടിയിൽ നിന്ന് മടങ്ങി വന്നപ്പോഴാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടത്. ബാബുവിന്റെ വീടിന്റെ പരിസരത്താണ് അയൽവാസിയായ രാജീവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബാബു കൊല്ലപ്പെട്ട വിവരം പുറത്തുവന്നതിന് പിന്നാലെയാണ് രാജീവിന്റെ മൃതദേഹം കണ്ടെത്തിയത്. രണ്ടു മരണങ്ങളിലും ദുരൂഹത ഉണ്ടെന്ന് തൊട്ടിൽപ്പാലം പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബന്ധുക്കളുടെയും മൊഴി എടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week