തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വന്‍ കഞ്ചാവ് വേട്ട . ആന്ധ്രയില്‍ നിന്നും രണ്ട് വാഹനങ്ങളില്‍ കൊണ്ടുവന്ന 200 കിലോ കഞ്ചാവ് ബാലരാമപുരത്ത് വച്ച് എക്‌സൈസ് പിടികൂടി. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു
കഞ്ചാവുമായി വന്ന കാറിനെ എക്‌സൈസ് സംഘം പിന്തുടര്‍ന്ന് ബാലരാമപുരം ജംഗ്ഷന് സമീപത്ത് കൊടുനടയില്‍ വച്ച് എക്‌സൈസ് വാഹനം കുറുകെയിട്ട് പിടികൂടിയത്.ഡിവൈഡറിലിടിച്ച് നിന്ന കാര്‍ വീണ്ടും എക്‌സൈസുകാരെ ആക്രമിച്ച് മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുകയും ആക്രമിക്കുകയും ചെയ്തത്.തുടര്‍ന്ന് എക്‌സൈസും കഞ്ചാവ് സംഘങ്ങളുമായി മല്‍പിടിത്തത്തിലൂടെ രണ്ട് പേരെ കീഴടക്കി മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു.
ജോമിസ്,സുരേഷ് എന്നിവരാണ് എക്‌സൈസ് കസ്റ്റഡിയിലുള്ളത്.ദിവസങ്ങളായി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കഞ്ചവ് ലോബികളെ നിരീക്ഷിച്ച് വരവെയാണ് കഞ്ചാവ് പിടികൂടിയത്.എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സി.ഐ.അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.