33.4 C
Kottayam
Thursday, April 18, 2024

പാര്‍ക്കിഗിനു മാത്രം ഏഴുനില,പുതിയ സംവിധാനം തിരുവനന്തപുരത്ത്

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ബഹുനില പാര്‍ക്കിംഗ് സംവിധാനം തിരുവനന്തപുരത്ത് നടപ്പിലാവുന്നു.ഏഴ് നിലകളിലായി 102 കാറുകള്‍ക്ക് ഒരേസമയം പുതിയസംവിധാനത്തില്‍ പാര്‍ക്കു ചെയ്യാം.തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യമായി നിര്‍മിക്കുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനത്തിന്റെ നിര്‍മാണം അവസാന ഘട്ടത്തിലാണ് കോര്‍പറേഷന്‍ ഭരണസമിതിയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഉദ്ഘാടനം നടത്താനാണ് ആലോചന. ഏഴു നിലകളിലായി 102 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സെമി ഓട്ടമാറ്റിക് സംവിധാനമാണ് കോര്‍പറേഷന്‍ ആസ്ഥാന ഓഫിസിനു പിന്നിലായി സജ്ജമാക്കുന്നത്.

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ അമൃത് പ്രോജക്ടിന്റെ അര്‍ബന്‍ ട്രാന്‍സ്പോര്‍ട്ട് സെക്ടറിലാണ് മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് സംവിധാനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 5.64 കോടിയാണ് മുതല്‍ മുടക്ക്. 10 വര്‍ഷത്തേക്ക് അറ്റകുറ്റപ്പണി ഉള്‍പ്പെടെ 7.48 കോടിക്കാണ് കരാര്‍. കോയമ്പത്തൂര്‍ ആസ്ഥാനമായ സ്വകാര്യ കമ്പനിക്കാണ് നിര്‍മാണ ചുമതല. ഏറെ വര്‍ഷങ്ങളായി കോര്‍പറേഷന്‍ ബജറ്റുകളിലെ പ്രധാന പ്രഖ്യാപനമാണെങ്കിലും മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സംവിധാനം യാഥാര്‍ഥ്യമാകുന്നത് ഇപ്പോഴാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week