KeralaNews

കളമശ്ശേരിയിൽ കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തബാധ; 3 വാർഡുകളിൽ അതീവ ജാ​ഗ്രത

കൊച്ചി: 29 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ച എറണാകുളം കളമശ്ശേരി നഗരസഭ പരിധിയിൽ  പ്രത്യേക മെഡിക്കൽ ക്യാമ്പ്. അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ച മൂന്നു വാർഡുകളിലെ രോഗലക്ഷണം ഉള്ളവരെയടക്കം ക്യാമ്പിൽ പരിശോധിച്ചു.

കളമശേരി നഗരസഭയിലെ 10,12,13 വാര്‍ഡുകളിലെ രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ  പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയാണ് നഗരസഭയും ആരോഗ്യ വകുപ്പും. 29 പേർക്കാണ് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിനു പിന്നാലെ  നഗരസഭയിലെ മൂന്ന് വാര്‍ഡുകളിൽ അതിതീവ്ര ജാഗ്രത പ്രഖ്യാപിച്ചിരുന്നു. ഈ പ്രദേശത്തെ വ്യാപര സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വീടുകൾ എന്നിവിടങ്ങളിൽ പരിശോധനയും ബോധവത്കരണവും തുടരുകയാണ്. എച്ച് എം ടി കോളനി എൽ പി സ്കൂളിലാണ് പ്രത്യേക മെഡിക്കൽ ക്യാമ്പ്. 

കളമശേരി മെഡിക്കൽ കോളേജിന് പുറമെ സ്വകാര്യ ആശുപത്രികളിലും രോഗികളുണ്ട്. രോഗവ്യാപനത്തിന് ഇടയാക്കിയ സ്വകാര്യ ചടങ്ങിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ശേഖരിക്കുന്നതും തുടരുകയാണ്. വെള്ളത്തിലൂടെ പകരുന്ന രോഗമായതിനാല്‍ നഗരസഭാ ആരോഗ്യവിഭാഗത്തിനൊപ്പം ഐസും ശീതളപാനീയങ്ങളും വില്‍ക്കുന്ന കടകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെയും പരിശോധനകളും നടക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker