ഗുരുവായൂര്‍: രണ്ടാംവട്ടം പ്രധാനമന്ത്രി പദമേറ്റെടുത്ത ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് താമരപ്പൂക്കള്‍കൊണ്ട് തുലാഭാരം നടത്തും.112 കിലോഗ്രാം താമരപ്പൂക്കളാണ് ഇതിനായി ക്ഷേത്രത്തിലെത്തിയ്ക്കുന്നത്. നാഗര്‍ കോവിലില്‍ നിന്നാണ് പൂക്കളെത്തിയ്ക്കുന്നത്.ഇതില്‍ നിന്നും ആവശ്യത്തിന് പൂക്കള്‍ തുലാഭാരത്തിനുപയോഗിയ്ക്കുമെന്ന് ദേവസ്വം ചെയര്മാന് കെ.ബി.മോഹന്‍ദാസ് അറിയിച്ചു.2008 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തും മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താമരപ്പൂക്കളും കദളിപ്പഴവുമുപയോഗിച്ച് തുലാഭാരം നടത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News