23.5 C
Kottayam
Friday, September 20, 2024

മൊബൈല്‍ ഫോണ്‍ കൈയ്യില്‍ പിടിച്ചാല്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടമാകുമോ? സത്യാവസ്ഥ ഇതാണ്

Must read

സോഷ്യല്‍ മീഡയയില്‍ കുറച്ച് ദിവസമായി ചര്‍ച്ചചെയ്തു കൊണ്ടിരിക്കുന്ന വീഡിയോയാണ് മൊബൈല്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ചാല്‍ ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുമോയെന്നത്. ഇത്തരത്തില്‍ ഒരു വീഡിയോ കുറച്ചു ദിവസമായി ഫേസ് ബുക്കിലും വാട്സ്ആപ്പിലും പ്രചരിക്കുകയാണ്. ശരീരത്തിന്റെ മസിലുകള്‍ വീക്കാകുമെന്നും കൈയ്യിലെ മസിലുകളുടെ ശക്തി നഷ്ടപ്പെടുമെന്നും ഈ വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ഡോ. രാജേഷ് കുമാര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൊബൈല്‍ ഫോണിന്റെ റേഡിയേഷന്‍ ശരീരത്തിന്റെ ബാലന്‍സിനെ ബാധിക്കുമെന്നത് ശുദ്ധതട്ടിപ്പാണെന്നാണ് അദ്ദേഹം പറയുന്നത്.

നമ്മള്‍ കൈകള്‍ ഉയര്‍ത്തുമ്പോള്‍ ഡെല്‍റ്റോയിഡ്, തോളെല്ലിന് മുകളിലുള്ള സൂപ്രാസ് സ്‌പൈനാറ്റിസ് എന്നീ മസിലുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇത് വളണ്ടറി മസിലുകളാണ്. മൊബൈല്‍ ഫോണിനേക്കാള്‍ കൂടിയ തോതില്‍ റേഡിയേഷനുള്ള എക്‌സറേയ്ക്ക് മുന്നില്‍ പോലും നമുക്ക് കൈകളും കാലുകളും നിയന്ത്രിക്കാന്‍ സാധിക്കുമെന്നും ഡോ. രാജേഷ് വ്യക്തമാക്കുന്നു.

ഡോ. രാജേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മൊബൈൽ ഫോൺ ശരീരത്തിൽ ചേർത്തു പിടിച്ചാൽ ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടുമോ ?

രണ്ടു ദിവസമായി ഫേസ് ബുക്കിലും വാട്സ്ആപ്പിലും പ്രചരിക്കുന്ന വീഡീയോ ചിത്രമാണ് മൊബൈൽ ഫോൺ ശരീരത്തോട് ചേർത്ത് പിടിച്ചാൽ ശരീരത്തിന്റെ ബാലൻസ് നഷ്ടപ്പെടും എന്നും ശരീരത്തിന്റെ മസിലുകൾ വീക്കാകും എന്നും കൈയ്യിലെ മസിലുകളുടെ ശക്തി നഷ്ടപ്പെടും എന്നും. .. ഒരുപാടുപേർ എനിക്ക് ഈ വീഡിയോ ചിത്രം അയച്ചു തന്നു.. ഞാൻ ഇത് ശരിയാണോ എന്ന് സ്വയം പരിശോധിച്ച് നോക്കുകയും ചെയ്തു.. സത്യാവസ്ഥ ഇവിടെ പ്രസിദ്ധീകരിക്കുന്നു.. വിശദമായി അറിയുക.. ഷെയർ ചെയ്യുക… എല്ലാ സുഹൃത്തുക്കളും ഈ വീഡിയോ ചിത്രത്തിൻറെ സത്യം തിരിച്ചറിയട്ടെ..

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍; കൊച്ചിയിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍

കൊച്ചി: മലയാള സിനിമയില്‍ നീണ്ട അറുപതാണ്ടു കാലം നിറഞ്ഞു നിന്ന നടി കവിയൂര്‍ പൊന്നമ്മ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് അവര്‍ ചികിത്സയില്‍ കഴിയുന്നത്. കുറച്ചുകാലമായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍...

അരിയിൽ ഷുക്കൂർ വധക്കേസ്; പി ജയരാജനും ടിവി രാജേഷിനും തിരിച്ചടി, വിടുതൽ ഹർജി തള്ളി

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ  സി.പി.എം നേതാക്കളായ പി ജയരാജനും ടിവി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഗൂഢാലോചന കുറ്റമാണ് ഇരുവർക്കുമെതിരെ...

ഇരട്ടയാറിൽ ഒഴുക്കിൽ പെട്ട് കുട്ടി മരിച്ചു; കാണാതായ കുട്ടിക്കായി അഞ്ചുരുളി ടണൽമുഖത്ത് തിരച്ചിൽ

ഇരട്ടയാര്‍: ഇരട്ടയാറില്‍ ഡാമില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്ന ടണല്‍ ഭാഗത്ത് വെള്ളത്തില്‍ രണ്ട് കുട്ടികള്‍ ഒഴുക്കില്‍ പെട്ടു. ഇതില്‍ ഒരു കുട്ടി മരിച്ചു. രണ്ടാമത്തെ കുട്ടിക്കായി ടണലിന്റെ ഇരുഭാഗത്തും തിരച്ചില്‍ പുരോഗമിക്കുന്നു. കായംകുളം...

പേജറുകളും വാക്കി ടോക്കികളും ഹാന്‍ഡ് ഹെല്‍ഡ് റേഡിയോകളും ലാന്‍ഡ് ലൈനുകളും വീടുകളിലെ സൗരോര്‍ജ്ജ പ്ലാന്റുകളും പൊട്ടിത്തെറിച്ചു; ഇസ്രായേലിൻ്റെ പുതിയ ഒളിയുദ്ധത്തിൽ അമ്പരന്ന് ലോകം

ബെയ്‌റൂട്ട്: ലെബനനില്‍ ഹിസ്ബുല്ല അംഗങ്ങളെ ലക്ഷ്യമാക്കിയുള്ള ഒരു വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത് ശവസംസ്‌കാര ചടങ്ങിനിടെ. ഇന്നലെ പേജര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗത്തിന്റെ വിലാപയാത്രയ്ക്കിടെയാണ്, വാക്കി ടോക്കി സ്‌ഫോടനം ഉണ്ടായത്. ഇതേ...

കേരളത്തിൽ എംപോക്സ് സ്ഥിരീകരിച്ചു, മലപ്പുറം സ്വദേശിയുടെ ഫലം പോസിറ്റീവ്

മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക്‌ രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. യു.എ.ഇയില്‍നിന്നു വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളില്‍നിന്നും ഇവിടെ എത്തുന്നവര്‍ക്ക്...

Popular this week