തിരുവനന്തപുരം: പനിയും ശ്വാസതടസവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുതിര്‍ന്ന ജെ.എസ്.എസ് നേതാവും മുന്‍മന്ത്രിയുമായ കെ.ആര്.ഗൗരിയമ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗൗരിയമ്മ വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില മെച്ചപ്പെട്ടുവെന്നുമാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനാല്‍ ഗൗരിയമ്മയെ കോവിഡ് പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. എന്നാല്‍ ഫലം നെഗറ്റീവാണ്. അടുത്തിടെയാണ് ആലപ്പുഴയിലെ വസതിയില്‍ നിന്നും ഗൗരിയമ്മ തിരുവനന്തപുരത്തേക്ക് മാറിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News