ലക്നൗ: എംബിഎ വിദ്യാര്‍ത്ഥിനിയെ നാല് പേര് ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. ചരണ്‍ സിംഗ് സര്‍വകലാശാലയിലെ എംബിഎ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ട് പോയാണ് കൂട്ട മാനഭംഗത്തിനിരയാക്കിയത്. ഗര്മുക്തേശ്വരിലേക്കുള്ള യാത്രാമധ്യേ പെണ്‍കുട്ടി
സഞ്ചരിച്ചിരുന്ന ബസ് തകരാറിലായി. തുടര്‍ന്ന് പെണ്‍കുട്ടി പ്രതികളായവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കയറുകയായിരുന്നു.
വൈകുന്നേരമായിട്ടും വിദ്യാര്‍ത്ഥിനി വീട്ടില്‍ വരാത്തതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്കി. അവസാനമായി സംസാരിച്ചപ്പോള്‍ തന്റെ ബസ് തകര്‍ന്നതായും ഗര്മുഖക്തേശ്വറില് നിന്ന് മറ്റൊരു വാഹനത്തില്‍ ലിഫ്റ്റ് കിട്ടിയതായും പെണ്‍കുട്ടി പറഞ്ഞതായി കുടുംബാംഗങ്ങള്‍ പൊലീസിനെ അറിയിച്ചു. പെണ്‍കുട്ടിയെ പിന്നീട് ബുലന്ദ്ഷഹറില്‍ നിന്ന് കണ്ടെത്തി. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ചാക്കിലാക്കി കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ മീററ്റിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.