27.6 C
Kottayam
Friday, March 29, 2024

മരട് ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു

Must read

കൊച്ചി:സുപ്രീം കോടതി പൊളിയ്ക്കലിന് നിര്‍ദ്ദേശിച്ച്  മരടിലെ ഫ്ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു.ആല്‍ഫാ വെഞ്ചേഴ്‌സ്,ഹോളിഫെയ്ത്ത്,ജെയിന്‍,ഗോള്‍ഡന്‍ കായലോരം എന്നീ കമ്പനികളുടെ ഉടമകള്‍ക്കെതിരെയാണ് കേസ്.അപ്പാർട്ട്മെന്റുകളിലെ താമസക്കാരുടെ പരാതിയേത്തുടര്‍ന്നാണ് മരട്,പനങ്ങാട് സ്റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.കമ്പനികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിയ്ക്കാന്‍ നടപടി സ്വീകരിയ്ക്കുമെന്നും പോലീസ് അറിയിച്ചു.താമസക്കാരെ ഒഴിപ്പിയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വൈദ്യുതിബന്ധം വിഛേദിയ്ക്കുന്നതിനുള്ള നോട്ടീസ് അധികൃതര്‍ ഫ്ളാറ്റുകളില്‍ പതിച്ചിരുന്നു.നാളെ വൈദ്യുതി ബന്ധം വിഛേദിയ്ക്കുമെന്നാണ് അറിയിച്ചിരിയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week