32.3 C
Kottayam
Wednesday, April 24, 2024

മഞ്ചേശ്വരത്ത് വോട്ടണ്ണലിന്റെ തുടക്കത്തില്‍ തര്‍ക്കം; ആദ്യ റൗണ്ടില്‍ റീകൗണ്ടിംഗ്

Must read

കാസര്‍ഗോഡ്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തര്‍ക്കം. നിരീക്ഷകന്റെ ആവശ്യപ്രകാരം ആദ്യ റൗണ്ടില്‍ റീകൗണ്ടിംഗ് നടത്തി. സര്‍വീസ് വോട്ടുകളാണ് ആദ്യം എണ്ണിയത്. അഞ്ച് സര്‍വീസ് വോട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ ആദ്യ റൗണ്ട് വോട്ട് എണ്ണിയശേഷം ഒന്നിച്ച് ഫലം പുറത്തുവിടാമെന്നായിരുന്നു തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യ റൗണ്ടിലെ 11 ബൂത്തുകള്‍ എണ്ണിത്തീര്‍ന്നപ്പോഴാണ് തര്‍ക്കം ഉണ്ടായത്. ഇതോടെ റീകൗണ്ടിംഗ് നടത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week