
പാലക്കാട്: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു. വട്ടമ്പലം സ്വദേശിയായ കടമ്പോട്ട് പാടത്ത് സന്തോഷ് കുമാറാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കോടതിപ്പടിയിലെ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടന്‍ തന്നെ മദര്‍ കെയര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വാഹന ഇന്‍ഷുറന്‍സ് കണ്‍സള്‍ട്ടന്റാണ് മരിച്ച സന്തോഷ് കുമാര്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News