32.3 C
Kottayam
Friday, March 29, 2024

ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ല:ഹൈക്കോടതി

Must read

കൊച്ചി:ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹ വാഗ്ദാനത്തില്‍നിന്ന് പിന്‍മാറിയാല്‍ പുരുഷനെതിരെ ബലാത്സംഗ കുറ്റത്തിന് കേസെടുക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി.

പാലിക്കാന്‍ ഉദേശ്യമില്ലാതെ മനഃപൂര്‍വം വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചാല്‍ മാത്രമേ ബലാത്സംഗമായി കണക്കാക്കാന്‍ പറ്റുകയുള്ളുവെന്നും ജസ്റ്റിസ് കൌസര്‍ എടപ്പഗത്ത് വ്യക്തമാക്കി.

വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ കൊല്ലം പുനലൂര്‍ പോലീസ് എടുത്ത കേസ് റദ്ദാക്കണെന്ന് ആവശ്യപ്പെട്ട് പ്രതിയായ യുവാവ് നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.മലയാളികളായ ഇരുവരും ഓസ്ട്രേയില്‍ വെച്ച് ഫേസ്ബുക്കിലൂടെയാണ് പരിചയപെടുന്നത്. യുവതി വിവാഹിതയായിരിക്കെ ഹരജിക്കാരനുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു താമസിക്കുകയാണെങ്കിലും പരാതിക്കാരി നിയമ പ്രകാരം വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ല. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിരുന്നുവെന്നും അതിനാലാണ് രണ്ടു തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.എന്നാല്‍ പിന്നീട് വിവാഹം കഴിക്കാന്‍ യുവാവ് തയാറാകാത്തതിനെ തുടര്‍ന്നാണ് കൊല്ലം പുനലൂര്‍ പോലിസില്‍ യുവതി പരാതി നല്‍കിയത്.

ലൈംഗിക ബന്ധം നടന്നത് ഉഭയ സമ്മത പ്രകാരമാണന്ന് പ്രഥമ വിവര റിപ്പോര്‍ട്ടില്‍നിന്ന് വ്യക്തമാണ്. വിവാഹിതയായ ഒരു സ്ത്രീക്ക് നല്‍കുന്ന വിവാഹ വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത വാഗ്ദാനമാണ്. നിലവില്‍ വിവാഹ ബന്ധം നിലനില്‍ക്കെ മറ്റൊരാളെ വിവാഹം ചെയ്യാനാവില്ലെന്ന് യുവതിക്കും അറിയാം. നിയമപരമായി നിലനില്‍ക്കാത്ത അത്തരം വാഗ്ദാനത്തിന്റെ പേരില്‍ ബലാത്സംഗ കുറ്റം ചുമത്താന്‍ കഴിയില്ലെന്നും നേരത്തെ ഹൈക്കോടതി തന്നെ പുറപ്പെടുവിച്ച രണ്ട് സമാനവിധികളുണ്ടെന്നും കോടതി ചൂണ്ടികാട്ടി. അതോടൊപ്പം വഞ്ചനാ കേസും നിലനില്‍ക്കില്ലെന്ന് കോടതി വ്യക്താക്കി. തുടര്‍ന്ന് പ്രതിക്കെതിരെ ചുമത്തിയ ഐപിസി 376, 417, 493 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കേസ് റദ്ദാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week