മലയാളി ദമ്പതികളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു,മാതാപിതാക്കള്‍ അവശനിലയില്‍

ദോഹ: മലയാളി ദമ്പതികളുടെ മക്കള്‍ ഖത്തറില്‍ മരിച്ചു. കോഴിക്കോട് സ്വദേശികളായ നഴ്സ് ദമ്പതികളുടെ 2 മക്കളാണ് മരിച്ചത്. അവശനിലയിലായ മാതാപിതാക്കള്‍ ആശുപത്രിയിലാണ്. ഭക്ഷ്യവിഷബാധ സംശയിച്ചിരുന്നെങ്കിലും കീടങ്ങളെ നശിപ്പിക്കുന്ന സ്പ്രേ സമീപത്തെ ഫ്ലാറ്റില്‍ അടിച്ചതാണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്.

കോഴിക്കോട് ഫാറൂഖ് കോളജ് കൊക്കി വളവില്‍ ചിറയക്കാട്ട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് വാണിയൂര്‍ ഷമീമ മമ്മൂട്ടിയുടെയും മക്കളായ റിഹാന്‍ ഹാരിസ് (മൂന്നര), റിദാ ഹാരിസ് (8 മാസം) എന്നിവരാണ് മരിച്ചത്.രാവിലെ കുട്ടികള്‍ ഛര്‍ദിച്ചതിനെത്തുടര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ദമ്പതികളും ഇതിനിടയില്‍ അവശരായി.

Loading...

അബു നഖ്ല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സാണ് ഹാരിസ്. ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ നഴ്സും. വിവരമറിഞ്ഞ് ഇവരുടെ ബന്ധുക്കള്‍ ഖത്തറിലേക്ക് തിരിച്ചു. കുട്ടികളുടെ മൃതദേഹം ഖത്തര്‍ ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Loading...

Comments are closed, but trackbacks and pingbacks are open.

%d bloggers like this: