കൊച്ചിയില്‍ എം.പി. യുടെ വീടുള്‍പ്പെടെ വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേര്‍ന്ന് ‘ചെന്നിത്തല ഡാം’ തുറന്നുവിട്ടതു കൊണ്ടാണോ ?കോണ്‍ഗ്രസിനെ ട്രോളി മന്ത്രി എം.എം.മണി

കൊച്ചി:കൊച്ചിയില്‍ ഇന്നലെയുണ്ടായ അപ്രതീക്ഷിത മഴയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസ് നേതാക്കളെയും ട്രോളി വൈദ്യുതി മന്ത്രി എം.എം.മണി.രണ്ടു മണിക്കൂര്‍ പെയ്ത മഴയില്‍ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയര്‍ക്ക് ‘പ്രത്യേക പ്രതിഭാസം’ മാത്രമെന്ന് മന്ത്രി പറയുന്നു.ഡാമുകള്‍ തുറന്നുവിട്ടതാണ് സംസ്ഥാനത്ത് രണ്ടുവര്‍ഷം മുമ്പുണ്ടായ പ്രളയത്തിന് കാരണമെന്നാക്ഷേപിച്ച് പ്രതിപക്ഷ നേതാവിനും പോസ്റ്റില്‍ പരിഹാസമുണ്ട്.

എം.എം.മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ദിവസം രണ്ടു മണിക്കൂര്‍ പെയ്ത മഴയില്‍ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയര്‍ക്ക് ‘പ്രത്യേക പ്രതിഭാസം’ മാത്രം.
കഴിഞ്ഞവര്‍ഷം ഒരാഴ്ചയിലേറെ തുടര്‍ച്ചയായി പെയ്ത അതിതീവ്ര മഴയില്‍ വെള്ളപ്പൊക്കമുണ്ടായത് കൊച്ചി മേയറുടെ നേതാക്കളായ ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും കൂട്ടര്‍ക്കും ‘മനുഷ്യനിര്‍മ്മിത ദുരന്തം’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group

യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയും, ദുരന്തമുഖങ്ങളില്‍ പുറംതിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്ന ഇത്തരം കോണ്‍ഗ്രസ്സുകാര്‍ യഥാര്‍ത്ഥത്തില്‍ ‘പ്രത്യേക പ്രതിഭാസങ്ങളും’ ‘ദുരന്തങ്ങളും’ ആയി മാറുകയാണ്

 

കഴിഞ്ഞ ദിവസം രണ്ടു മണിക്കൂർ പെയ്ത മഴയിൽ കൊച്ചി വെള്ളത്തിനടിയിലായത് കൊച്ചി മേയർക്ക് 'പ്രത്യേക പ്രതിഭാസം'…

Posted by MM Mani on Tuesday, October 22, 2019

 

കൊച്ചിയിൽ എം.പി. യുടെ വീടുൾപ്പെടെ വെള്ളത്തിലായത് മുല്ലപ്പള്ളിയും കൂട്ടരും ചേർന്ന് 'ചെന്നിത്തല ഡാം' തുറന്നുവിട്ടതു കൊണ്ടാണോ ?

Posted by MM Mani on Tuesday, October 22, 2019