32.8 C
Kottayam
Friday, March 29, 2024

സാമ്പത്തിക പ്രതിസന്ധി,ലെയ്‌ലാന്‍ഡ് ചെന്നൈ യൂണിറ്റിന് പൂട്ടുവീണു,ആശങ്കയില്‍ വാഹനവിപണി

Must read

ചെന്നൈ:രാജ്യത്ത് സാമ്പത്തിക മാന്ദ്യം മൂര്‍ഛിയ്ക്കുന്നതിനിടെ വാഹന വിപണിയില്‍ കടുത്ത പ്രതിസന്ധി രൂക്ഷമാതോടെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് കമ്പനി തങ്ങളുടെ ചെന്നൈ പ്ലാന്റ് അഞ്ച് ദിവസത്തേക്ക് അടച്ചു. ഞായറാഴ്ച അവധി കൂടാതെയാണ് കമ്പനി അഞ്ചു ദിവസത്തേക്ക് അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.

അടച്ചിടുന്ന് ദിവസങ്ങളില്‍ തൊഴിലാളികള്‍ക്ക് എത്ര രൂപ വേതനം നല്‍കണമെന്ന കാര്യം പിന്നീട് അറിയിക്കുമെന്നാണ് ജീവനക്കാരോട് പറഞ്ഞിരിക്കുന്നത്. ഇനി സെപ്റ്റംബര്‍ 11 വരെ കമ്പനി പ്രവര്‍ത്തിക്കില്ല. രാജ്യത്താകമാനം വാഹന വിപണിയില്‍ വില്‍പ്പന ഇടിഞ്ഞിട്ടുണ്ട്. ഇതിന് പുറമെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടം ഉണ്ടായിട്ടുണ്ട്.

വില്‍പ്പനയില്‍ രണ്ടാംസ്ഥാനത്തുള്ള അശോക് ലെയ്‌ലാന്‍ഡിന് 70 ശതമാനം ഇടിവുണ്ടായെന്നാണ് കമ്പനി റിപ്പോര്‍ട്ട്. ചരക്കുവാഹനങ്ങളുടെ വിപണിയിലുണ്ടായിരിക്കുന്ന വലിയ തളര്‍ച്ചയാണ് ഇതിന് കാരണമായതെന്നാണ് വിവരം. ഓഗസ്റ്റ് മാസത്തില്‍ ആഭ്യന്തര വിപണിയിലെ ട്രക്ക് വില്‍പ്പനയില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ട്രക്ക് നിര്‍മാണ രംഗത്തെ മുന്‍നിര കമ്പനിയായ ടാറ്റയുടെ വില്‍പ്പന ഇടിവ് 58 ശതമാനമാണ്. രാജ്യത്ത് വില്‍ക്കുന്ന പത്തില്‍ ഏഴ് ട്രക്കുകളുടെയും നിര്‍മാതാക്കളായ ഈ കമ്പനികളുടെ വില്‍പ്പന കുത്തനെയിടിഞ്ഞതിന്റെ ഞെട്ടലിലാണ് വാഹനലോകം. വാഹനവിപണിയിലെ തളര്‍ച്ച ആഴ്ചകള്‍ക്കുള്ളില്‍ മറ്റുമേഖലകളിലേക്കും വ്യാപിച്ചുതുടങ്ങുമെന്നാണ് ആശങ്ക

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week