അരൂരിലും വട്ടിയൂര്‍ക്കാവിലും എല്‍.ഡി.എഫ് മുന്നില്‍; മഞ്ചേശ്വരത്ത് യു.ഡി.എഫിന് ലീഡ്

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ അരൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു സി. പുളിക്കലും വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.കെ.പ്രശാന്തും ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ അരൂരില്‍ മനു 22 വോട്ടിനും വട്ടിയൂര്‍ക്കാവില്‍ പ്രശാന്ത് 101 വോട്ടിനുമാണ് ലീഡ് ചെയ്യുന്നത്. മഞ്ചേശ്വരത്ത് യു.ഡി.എഫ് ലീഡ് ചെയ്യുന്നു. എം.സി കമറുദ്ദീന്‍ 62 വോട്ടുകള്‍ക്ക് മുന്നിലാണ്.