25.6 C
Kottayam
Friday, April 19, 2024

നീണ്ടൂര്‍ സ്‌കൂളിലെ ലാപ്‌ടോപ്പ് മോഷണം പോയി,24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടിച്ചു,താരമായി പോലീസ് നായ

Must read

ഏറ്റുമാനൂര്‍ :എസ്‌കെവി സ്‌കൂളിൽ മോഷണം നടത്തിയ പ്രതികളെ 24 മണിക്കൂരിനുള്ളില്‍ പ്രതികളെ പിടികൂടി ഏറ്റുമാനൂര്‍ പൊലീസ്. ഡോഗ് സ്ക്വാഡിലെ ട്രാക്കർ വിഭാഗത്തിലെ ലാബ്രഡോർ നായ അപ്പു എന്ന രവിയുടെ മിടുക്കാണ് കള്ളന്മാരെ പൊക്കി അകത്താക്കാൻ പൊലീസിനെ സഹായിച്ചത്. മോഷണവുമായി ബന്ധപ്പെട്ട് നീണ്ടൂര്‍ സ്വദേശികളായ ധനരാജ്, അരവിന്ദ് രാജു എന്നിവരെയാണു ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പൊലീസ് നായ എത്തുന്നത് കണ്ട് ഓടിരക്ഷപെട്ട പ്രതികളിൽ ഒരാളെ കൂടി ഇനി പിടികൂടാനുണ്ട്.

കോട്ടയം ഡോഗ് സ്‌ക്വാഡിലെ നായയായ രവി എന്ന അപ്പുവാണ് പ്രതികളെ പിടികൂടുന്നതിനു നിര്‍ണായകമായ പങ്ക് വഹിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ച ശേഷം നടത്തിയ പരിശോധനയില്‍ സ്‌കൂളിനു സമീപമുള്ള എസ്എന്‍ഡിപിയുടെ ഉപയോഗശൂന്യമായ ശുചിമുറിയില്‍ നിന്നു മോഷണം പോയ രണ്ട് ലാപ്‌ടോപ്പുകള്‍ കണ്ടെത്തിയിരുന്നു.

മൂന്നാമത്തെ ലാപ്‌ടോപ്പ് എസ്എന്‍ഡിപിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ നിന്നും ലഭിച്ചു. ഇതിനെത്തുടര്‍ന്നു ഡോഗ് സ്‌ക്വാഡിലെ നായയായ അപ്പുവിനെ സ്ഥലത്തെത്തിച്ചു. മണം പിടിച്ച നായ പ്രതികളുടെ വീടുകളിലേക്കു പായുകയായരുന്നു. അപ്പു സംഭവ സ്ഥലത്ത് എത്തിയത് കണ്ട മോഷണ സംഘത്തിലെ മൂന്നു പ്രതികൾ ഒളിച്ചിരുന്ന സ്ഥലത്തു നിന്നും ഇറങ്ങിയോടി. ഇതോടെ ഏറ്റുമാനൂർ എസ്.ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘം പിന്നാലെ ഓടി.

ഇവിടെ നിന്നാണ് രണ്ടു പ്രതികളെ പൊലീസ് സംഘം പിടികൂടി. പ്രതികളിൽ ഒരാൾ ഓടിരക്ഷപെട്ടു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.അപ്പുവിന്റെ ഹാൻഡ്‌ലർമാരും സീനിയർ സിവിൽ പൊലീസ് ഓഫിസർമാരുമായ പി.ജി സുനിൽകുമാർ, എസ്.സജികുമാർ എന്നിവരാണ് തിരച്ചിലിനു നേതൃത്വം നൽകിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week