32.3 C
Kottayam
Wednesday, April 24, 2024

മലപ്പുറത്ത് ഉരുള്‍പൊട്ടല്‍; നൂറോളം വീടുകളില്‍ വെള്ളം കയറി

Must read

മലപ്പുറം: മലപ്പുറം ജില്ലയിലെ ശങ്കരമലയില്‍ ഉരുള്‍പൊട്ടി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആണ് ഉരുള്‍പൊട്ടലുണ്ടായത്. സംഭവത്തില്‍ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് സമീപത്തുള്ള കാരക്കോടന്‍ പുഴ കരകവിഞ്ഞ് ഒഴുകി. ഇതേ തുടര്‍ന്ന് സമീപത്തുള്ള നൂറോളം വീടുകളില്‍ വെള്ളം കയറി. 25 കുടുംബങ്ങളെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്

 

വെള്ളം കയറിയത് കാരണം നെല്ലിക്കുത്ത്  മണിമൂളി റോഡും പുന്നക്കല്‍  വെള്ളക്കട്ട റോഡിലും ഗതാഗതം തടസപ്പെട്ടിരുന്നു. എന്നാല്‍ പത്ത് മണിയോടെ വെള്ളം ഇറങ്ങിയതോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week