34 C
Kottayam
Friday, April 19, 2024

കുട്ടനാട്ടില്‍ മടവീഴ്ച,വന്‍ കൃഷിനാശം

Must read

കുട്ടനാട് :തുലാവര്‍ഷത്തിന്റെ ഭാഗമായുണ്ടായ കനത്തമഴയില്‍ കുട്ടനാട്ടില്‍ വ്യാപക കൃഷിനാശം. 5 പാടശേഖരങ്ങളില്‍ മടവീണ് ഏക്കറ് കണക്കിന് നെല്‍ക്കൃഷി നശിച്ചു. മഴ വീണ്ടും തുടരുകയാണെങ്കില്‍ കുട്ടനാട്ടിന്റെ താഴ്ന്ന മേഖലകള്‍ വെള്ളത്തിനടിയിലാകുമെന്ന് ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

കാവാലം കൃഷിഭവന്‍ പരിധിയിലെ രാമരാജപുരം, മംഗലം മാണിക്യ മംഗലം, മണിയങ്കരി, നീലംപേരൂര്‍ കൃഷിഭവനിലെ കിളിയങ്കാവ് വടക്ക്, ചമ്പക്കുളം കൃഷിഭവനിലെ പെരുമാനിക്കരി വടക്കേ തൊള്ളായിരം എന്നീ പാടശേരങ്ങളിലാണ് മട വീണത്. എല്ലാ പാടശേഖരങ്ങളിലും പുഞ്ചക്കൃഷി ഒരുക്കത്തിനിടെയാണ് മടവീഴ്ച്ചയുണ്ടായത്.

പൊന്നാട്, പെരുന്തുരുത്ത്, കരി പാടശേഖരത്തില്‍ മാത്രം വിളവെടുക്കുവാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് 200 ഏക്കറോളം വരുന്ന നെല്‍കൃഷി പൂര്‍ണമായും നശിച്ചത്. 1400 ഏക്കര്‍ വിസ്തൃതിയുള്ള രാമരാജപുരത്തിന്റെ നാലായിരം ബ്ലോക്കിന്റെ തെക്കേ ചിറയിലും ആയിരത്തഞ്ഞൂറ് ബ്ലോക്കിലെ പെട്ടി മടയുമാണ് ശക്തമായ വെള്ളം വരവില്‍ പൊട്ടിയത്. ഒപ്പം 272 ഏക്കര്‍ വിസ്തൃതിയുള്ള കിളിയങ്കാവ് വടക്ക് പാടശേഖരത്തില്‍ വടക്കേ ഷട്ടര്‍ തകര്‍ന്നും മടവീഴ്ച്ചയുണ്ടായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week