32.8 C
Kottayam
Friday, March 29, 2024

നിങ്ങളില്‍ എത്രപേരുടെ മക്കള്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്? കോണ്‍ഗ്രസ് നേതാക്കളോട് കെ.എസ്.യു കൊല്ലം ജില്ലാ പ്രസിഡന്റ്

Must read

കൊല്ലം: എത്ര കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ കെ.എസ്.യുവില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന ചോദ്യവുമായി കെ.എസ്.യു കൊല്ലം ജില്ലാ അദ്ധ്യക്ഷന്‍ വിഷ്ണു വിജയന്‍. കോണ്‍ഗ്രസ് ജില്ലാ നേതൃത്വ ക്യാമ്പില്‍ സംസാരിക്കുന്നതിനിടെയാണ് വിഷ്ണുവിന്റെ ചോദ്യം. കാമ്പസുകളില്‍ കെ.എസ്.യു ഇല്ലെന്ന് നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വിഷ്ണു. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാന്‍ അവരുടെ പാര്‍ട്ടിയുണ്ട്. കെ.എസ്.യു.വിന് ആരുണ്ട്. ശാസ്താംകോട്ടയിലും കൊട്ടാരക്കരയിലും അഞ്ചലിലും കെ.എസ്.യു. ശക്തമാണ്. കോണ്‍ഗ്രസില്‍ ഗ്രൂപ്പുതര്‍ക്കംമൂലം ബ്ലോക്ക്, മണ്ഡലം കമ്മിറ്റികള്‍ ചേരാന്‍ പറ്റാത്ത സാഹചര്യമാണെന്നും വിഷ്ണു വിജയന്‍ പറഞ്ഞു.

ഏത് സമരവും ഖദര്‍ ഉടയാതെയാകണം എന്ന പിടിവാശി നേതാക്കള്‍ ഉപേക്ഷിക്കണം എന്ന് കോണ്‍ഗ്രസ് കേന്ദ്ര-കേരള നേതൃത്വത്തോട് ആവശ്യപ്പെട്ട് ക്യാമ്പില്‍ പ്രമേയം പാസ്സാക്കിയിരുന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസര്‍ ആണ് പ്രമേയം അവതരിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week