33.3 C
Kottayam
Friday, April 19, 2024

വിദ്യാര്‍ത്ഥികള്‍ക്ക് കൃപാസനം പത്രം വിതരണം: പട്ടണക്കാട് ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപികയ്ക്ക് സ്ഥലം മാറ്റം

Must read

ചേര്‍ത്തല: സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൃപാസനം പത്രം വിതരണം ചെയ്ത അധ്യാപികയ്ക്ക് സ്ഥലം മാറ്റം. പട്ടണക്കാട് എസ്.സി.യു ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക ജൂസഫിനയ്‌ക്കെതിരെയാണ് നടപടി. പത്രം പുസ്തകങ്ങളോടൊപ്പം സൂക്ഷിച്ചാല്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് അധ്യാപിക കൃപാസനം പത്രം നല്‍കിയത്.

കുട്ടികള്‍ വീട്ടില്‍ പറഞ്ഞതോടെ രക്ഷകര്‍ത്താക്കള്‍ പരാതിയുമായി സ്‌കൂളിലെത്തി. തുടര്‍ന്ന് അധ്യാപികയ്ക്ക് മെമ്മോ നല്‍കാന്‍ സ്‌കൂള്‍ അധികാരികള്‍ തയ്യാറായത്. ഹൈസ്‌ക്കൂള്‍ അധ്യാപികയായ ജോസഫിനയുടെ നടപടിക്കെതിരെ രക്ഷിതാക്കളും ഇതര മത വിശ്വാസികളും പരാതി നല്‍കിയിരുന്നു. പ്രതിഷേധം കനത്തതോടെ വിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കുകയായിരുന്നു.
സംഭവത്തില്‍ പ്രമോദ് ടി ഗോവിന്ദന്‍ വിദ്യാഭ്യാസ വകുപ്പിന് നേരിട്ട് പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിന്മേല്‍ അന്വേഷിച്ച് നടപടി സീകരിച്ച വിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപികയായ ജൂസഫിനയെ പെരുമ്പുളം സ്‌കൂളിലേക്ക് സ്ഥലം മാറ്റുകയായിരുന്നു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week