31.7 C
Kottayam
Thursday, April 25, 2024

കൂടത്തായി കൂട്ടക്കൊലയിൽ പുതിയ വഴിത്തിരിവ്, ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും

Must read

കോഴിക്കോട് : കൂടത്തായി പരമ്പര കൊലപാതക പരമ്പര കേസിൽ സിലിയുടെ കൊല സംബന്ധിച്ച് ജോളിയുടെ  നിർണായകയമൊഴി പുറത്ത്. ജോളിയുടെ മൊഴിയെ തുടര്‍ന്ന് ഒന്നുമറിയില്ലെന്ന പറഞ്ഞൊഴിഞ്ഞ ഷാജുവിന് കുരുക്ക് മുറുകുമെന്നാണ് സൂചന. സിലിയെ കൊല ചെയ്യുന്ന വിവരം ഷാജുവിന് അറിയാമായിരുന്നുവെന്ന് ജോളി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി. സിലിയെ കൊലപ്പെടുത്തിയ ശേഷം ഷാജുവിനു മൊബൈല്‍ ഫോണില്‍ മെസേജ് അയച്ചിരുന്നു. ‘എവരിതിങ് ക്ലിയര്‍’ എന്നാണു സന്ദേശമയച്ചത്. ഷാജുവിനെ സ്വന്തമാക്കാനാണ് സിലിയെ കൊലപ്പെടുത്തിയതെന്നും ജോളി മൊഴി നല്‍കി.

 

സിലി വധക്കേസില്‍ ജോളി ജോസഫിനെ നേരത്തേ ആറു ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി 26ന് വൈകിട്ടു നാലു മണിവരെയാണ് ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. ജോളിയുടെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യയായ സിലിയെ താമരശ്ശേരിയിലെ ദന്താശുപത്രിയില്‍ വച്ച് ഗുളികയില്‍ സയനൈഡ് പുരട്ടി നല്‍കി കൊലപ്പെടുത്തിയെന്നാണു കേസ്. 2016 ജനുവരി 11നാണു സംഭവം.

സിലി മരണദിവസം അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ ആശുപത്രിയില്‍നിന്ന് ഒപ്പിട്ടു വാങ്ങിയത് ജോളിയാണ്. ഈ ആഭരണങ്ങള്‍ കണ്ടെത്തണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജോളിയെ സ്വദേശമായ കട്ടപ്പനയില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തണമെന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week