കൊടുങ്ങല്ലൂര്‍ :ഒരു കുടുംബത്തിലെ നാലു പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല.സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ എന്നോട് ക്ഷമിയ്ക്കൂ എന്ന വാചകം മാത്രമാണുള്ളത്.ആരുയെ കയ്യക്ഷരമാണ്,എന്താണുദ്ദേശിച്ചത് എന്നിവയടക്കം പോലീസ് പരിശോധിച്ചു വരികയാണ്.
കോഴിക്കട ബസ് സ്റ്റോപ്പിനു പടിഞ്ഞാറ് പുഞ്ചപ്പറമ്പ് റോഡ് തൈപ്പറമ്പത്ത് വിനോദ് (46), ഭാര്യ രമ (40), മക്കളായ നയന (17), നീരജ് (9) എന്നിവരാണു മരിച്ചത്.അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ക്ക് മൂന്നു ദിവസത്തോളം പഴക്കമുണ്ടായിരുന്നു.
ഡിസൈനറായ വിനോദിനെ മൂന്നു ദിവസമായി ജോലിസ്ഥലത്തു കാണാതായതോടെ സഹപ്രവര്‍ത്തകന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്.വീട് അടഞ്ഞു കിടക്കുന്നതു കണ്ടപ്പോള്‍ മൊബൈല്‍ ഫോണില്‍ വിളിച്ചു. അകത്ത് മൊബൈല്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. അയല്‍വാസികളോടു കാര്യം തിരക്കിയതോടെ ഇവരും ബന്ധുക്കളും എത്തി വീടിനു ചുറ്റും തിരഞ്ഞപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. പൊലീസെത്തി വാതില്‍ തകര്‍ത്താണ് അകത്തു കയറിയത്. വിനോദിന്റെ മൃതദേഹം ഹാളില്‍ ഫാനിലും മകന്‍ നീരജിന്റെ മൃതദേഹം ജനലിലുമാണു കാണപ്പെട്ടത്. സമീപത്തെ രണ്ടു മുറികളിലായി രമയേയും നയനയേയും ജനലില്‍ തൂങ്ങിയ നിലയിലും കണ്ടെത്തി.
കൊടുങ്ങല്ലൂരിലെ സ്റ്റേഷനറി കടയിലെ ജീവനക്കാരിയാണു രമ. ഉടമ സ്ഥലത്തില്ലാത്തതിനാല്‍ ഒരു മാസമായി കട ഏറ്റെടുത്തു നടത്തുകയായിരുന്നു. കരൂപ്പടന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് നയന. നീരജ് ചാപ്പാറ ലേബര്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയും