27.7 C
Kottayam
Thursday, March 28, 2024

കെവിന്‍ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്; നീനുവിന്റെ മൊഴി നിര്‍ണായകം

Must read

കോട്ടയം: കേരളക്കരയെ ഞെട്ടിച്ച കെവിന്‍ വധക്കേസില്‍ വിചാരണക്കോടതി ഇന്ന് ശിക്ഷ വിധിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ രാവിലെ 11 മണിക്കാണ് വിധി പറയുക. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ അടക്കം പത്ത് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

ദുരഭിമാനക്കൊല ആയതിനാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കെവിന്‍ വധം പരിഗണിക്കപ്പെടുമെന്നായിരുന്നു കോടതി നിരീക്ഷണം. പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് പത്ത് പ്രതികള്‍ക്കുമെതിരെ കോടതി ചുമത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട കെവിന്റെ ഭാര്യയും കേസിലെ മുഖ്യപ്രതിയുമായ ഷാനു ചാക്കോയുടെ സഹോദരി നീനുവിന്റെ മൊഴിയാണ് കേസില്‍ പ്രതികള്‍ക്കെതിരെയുള്ള നിര്‍ണായക തെളിവാകുന്നത്.

താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിക്കുന്നത് കുടുംബത്തിന് മാനക്കേടുണ്ടാക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞതായി നീനു പറഞ്ഞിരുന്നു. കൊലയ്ക്ക് കാരണം ദുരഭിമാനമാണെന്നും കെവിനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്നുമാണ് നീനു കോടതിയില്‍ നല്‍കിയ മൊഴി. ഷാനു ചാക്കോയുടെ ഫോണ്‍ സംഭാഷണങ്ങളും ദുരഭിമാനക്കൊല തെളിയിക്കാന്‍ സാധിക്കുന്ന രീതിയുള്ള സാക്ഷിമൊഴികളും കേസില്‍ നിര്‍ണായകമാവും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week