കാര്യവട്ടം ട്വന്റി 20 കുറഞ്ഞ ടിക്കറ്റ് നിരക്ക് 1000

തിരുവനന്തപുരം: ഡിസംബറിൽ നടക്കുന്ന കാര്യവട്ടം ട്വന്റി 20ക്കുള്ള  ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ നിരക്ക് ആ​യി​രം രൂ​പ​യാ​ണ്. 2000, 3000, 5000 നിരക്കുകളിലുള്ള ടി​ക്ക​റ്റു​ക​ളും വി​ൽ​പ്പ​ന​ക്കു​ണ്ട്. ക്ല​ബു​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 1000 രൂ​പ​യു​ടെ ടി​ക്ക​റ്റി​ന് 50 ശതമാ​നം ഇളവ് നൽകാനും തീരുമാനമായി. ടിക്കറ്റ് വിൽപ്പന പൂർണ്ണമായും ഓൺലൈനായാണ്.
വരുന്ന ഡിസംബർ എട്ടിനാണ് കാര്യവട്ടം ട്വന്റി 20. ഇന്ത്യ വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ രണ്ടാം ട്വന്റി 20യ്ക്കാണ് കാര്യവട്ടം വേദിയാകുന്നത്. ആകെ മൂന്ന് ട്വന്റി 20 കളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ആദ്യ ട്വന്റി 20 വാങ്കഡെയിലും മൂന്നാം ട്വന്റി 20 ഹൈദരാബാദിലും നടക്കും.