ബംഗലൂരു: കര്‍ണാടക സ്പീക്കര്‍ കെ.ആര് രമേശ് കുമാര്‍ രാജിവെച്ചു.കടുത്ത സമ്മര്‍ദ്ദം മൂലം സ്വേമേധയാ സ്ഥാനം ഒഴിയുകയാണെന്ന് രമേശ് കുമാര്‍ അറിയിച്ചു.സ്പീക്കര്‍ എന്ന നിലയില്‍ കനത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടാണ് കാര്യങ്ങള്‍ ചെയ്തത്. വിഷാദത്തിന്റെ നടുക്കടലിലാണ് താന്‍ പതിച്ചതെന്നും രാജിയ്ക്ക് പിന്നാലെ രമേഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം അധികാരത്തിലെത്തിയ യെദ്യൂരപ്പ സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി.ശബ്ദവോട്ടെടുപ്പോടെയാണ് വിശ്വാസ പ്രമേയം പാസായത്. 105 പേരുടെ പിന്തുണയായിരുന്നു ഭരണം നിലനിര്‍ത്താന്‍ വേണ്ടിയിരുന്നത്. 106 പേരുടെ പിന്തുണ നിലവില്‍ സര്‍ക്കാരിനുണ്ട്.
വിശ്വാസ പ്രമേയം പാസിയതോടെ കോണ്‍ഗ്രസുകാരനായ സ്പീക്കറെ നീക്കാനുള്ള ശ്രമങ്ങള്‍ ബി.ജെ.പി ആരംഭിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് രമേഷ് കുമാറിന്റെ രാജി.