33.4 C
Kottayam
Thursday, March 28, 2024

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി,200 തികയ്ക്കാതെ പ്രതിപക്ഷം

Must read

ന്യൂഡല്‍ഹി: ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ പതിനാലാമത് ഉപരാഷ്ട്രപതി. തെരഞ്ഞെടുപ്പില്‍ 528 വോട്ട് നേടി എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിച്ചു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ട് ലഭിച്ചു. രാജസ്ഥാനിലെ കിതാന്‍ സ്വദേശിയാണ്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ആയിരിക്കെയാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായത്. 

പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ 10മുതല്‍ വൈകുന്നേരം 5 മണിവരെയായിരുന്നു വോട്ടെടുപ്പ്. 725 എംപിമാര്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തു. ബിജെപിയുടെ സണ്ണി ഡിയോള്‍, സഞ്ജയ് ധോേ്രത എന്നിവര്‍ വോട്ട് ചെയ്തില്ല. അനാരോഗ്യം കാരണമാണ് ഇവര്‍ വിട്ടുനിന്നത് എന്നാണ് പാര്‍ട്ടി വിശദീകരണം. പതിനഞ്ച് വോട്ടുകള്‍ അസാധുവായി.

തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന പാര്‍ട്ടി നിര്‍ദേശം മറികടന്ന് രണ്ട് ടിഎംസി എംപിമാര്‍ വോട്ട് ചെയ്തു. സിസിര്‍ അധികാരി, ദിബ്യേന്തു അധികാരി എന്നിവരാണ് വോട്ട് ചെയ്തത്. ഇവര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുത്തേക്കുമെന്ന് സൂചനയുണ്ട്. 34 തൃണമൂല്‍ എംപിമാര്‍ വോട്ട് രേഖപ്പെടുത്തിയില്ല. 

ഭരണപക്ഷ സ്ഥാനാര്‍ത്ഥി ആരാണെന്ന് അറിഞ്ഞ ശേഷമാണ് പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയായി മാര്‍ഗരറ്റ് ആല്‍വയെ പ്രഖ്യാപിച്ചത്. പ്രതിപക്ഷത്തിന്റെ ഐക്യം ഇല്ലായ്മ ആദ്യമേ പ്രകടമായിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചെങ്കിലും, കൂടിയാലോചനകളില്ലാതെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് പറഞ്ഞ് മമത ബാനര്‍ജി പിന്തുണ പിന്‍വലിച്ചു.

പാര്‍ലമെന്റ് മന്ദിരത്തിലെ 63-ാം നമ്പര്‍ മുറിയില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് വോട്ടെടുപ്പ് നടന്നത്. എന്‍ഡിയുടെ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍ഖര്‍ പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറായിരുന്നു. ആം ആദ്മി പാര്‍ട്ടിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും തെലങ്കാന രാഷ്ട സമിതിയും പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കിയിരുന്നു.

എഐഎംഐഎയും ആല്‍വയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാദള്‍ ,വൈഎസ്ആര്‍സിപി ,എഐഎഡിഎംകെ ,ശിവസേന തുടങ്ങിയ ചില പ്രാദേശിക പാര്‍ട്ടികളും ആല്‍വയെ പിന്തുണയ്ക്കുന്നുണ്ട്. ആല്‍വയ്ക്ക് ഇതുവരെ ലഭിച്ച പിന്തുണയുടെ അടിസ്ഥാനത്തിന്‍ 200 വോട്ടുകള്‍ ലഭിച്ചേക്കാം. നിലവിലെ ഉപരാഷ്ടപതി ഈ മാസം 10 നു സ്ഥാനമൊഴിയും. പുതിയ ഉപരാഷ്ടപതി 11 നു സ്ഥാനമേല്‍ക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week