ദക്ഷിണാഫ്രിക്കയ്ക്കെതിെരെ ഇന്ത്യയ്ക്ക് ചരിത്ര ജയം, മൂന്നാം ജയത്തോടെ പരമ്പരയും സ്വന്തം

റാഞ്ചി: കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കയെ ചുരുട്ടിക്കെട്ടി മൂന്നാം ടെസ്റ്റിലും ഇന്ത്യയ്ക്ക് ജയം. ഇന്നിംഗ്‌സിനും 202 റൺസിനുമാണ് ഇന്ത്യയുടെ ജയം. എട്ട് വിക്കറ്റിന് 132 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് തുടങ്ങിയ സന്ദര്‍ശകര്‍ തലേദിവസത്തെ സ്‌കോറിനോട് ഒരു റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ശേഷിച്ച വിക്കറ്റും നഷ്ടമായി.ഇന്നത്തെ രണ്ട് വിക്കറ്റുകളും അരങ്ങേറ്റക്കാരന്‍ നദീമാണ് സ്വന്തമാക്കിയത്.

ഒന്നാം ഇന്നിംഗ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പത് വിക്കറ്റിന് 497 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയും സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത

ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്ക 162 റണ്‍സിന് പുറത്തായിരുന്നു. 335 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ഫോളോ ഓണിന് അയച്ചു.രണ്ടാം ഇന്നിംഗ്‌സിലും തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് നിര ഇന്ത്യയ്ക്ക് സമ്പൂര്‍ണ്ണ പരമ്പര ജയം സമ്മാനിക്കുകയായിരുന്നു. ഇന്ത്യയ്ക്കായി പേസര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് ഷമിയും അഞ്ച് വീതം വിക്കറ്റ് വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 |  Whatsapp Group 2 | Telegram Group