37 C
Kottayam
Tuesday, April 23, 2024

മഴ ചതിച്ചു, ഇന്ത്യൻ ബൗളിംഗിൽ വിയർത്ത് ന്യൂസിലാൻഡ്

Must read

മാഞ്ചസ്റ്റര്‍: പ്രവചനങ്ങൾ തെറ്റിയില്ല ഇന്ത്യ – ന്യൂസിലാൻഡ് ലോകകപ്പ് ക്രിക്കറ്റ് സെമി ഫൈനലിനിടെ രസം കൊല്ലിയായി മഴയെത്തി.ന്യൂസിലാൻഡ് ഇന്നിംഗ്സ് അവസാനിയ്ക്കാൻ 23 പന്തുകൾ മാത്രം ബാക്കി നിൽക്കെയാണ് മഴ കളി മുടക്കിയത്.

 

ഇന്ത്യക്കെതിരെ ടോസ് നേടി ആദ്യ ബാറ്റിംഗ് തെരഞ്ഞെടുത്ത   ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് മഴ എത്തിയത്.

ഈ ലോകകപ്പിലെ  ഏറ്റവും പതിഞ്ഞ തുടക്കമായിരുന്നു ന്യൂസിലൻഡ് ബസ്റ്റ്മാൻമാരുടേത്.ആദ്യ മൂന്ന് ഓവറിൽ ഒരു റൺ പോലും നേടാൻ കിവികൾക്കായില്ല.

മാര്‍ട്ടിന്‍ ഗപ്റ്റിലിനെ (1) ബൂമ്ര, നായകന്‍ വിരാട് കോലിയുടെ കെെകളില്‍ എത്തിക്കുമ്പോള്‍ കിവികള്‍ രണ്ടക്കം പോലും കടന്നിരുന്നില്ല. നായകന്‍ വില്യസണും ഹെന്റി നിക്കോള്‍സും വിക്കറ്റ് പോകാതെ കാത്തെങ്കിലും സ്കോർബോർഡ് ചലിച്ചില്ല.ഈ ലോകകപ്പില്‍ ആദ്യ 10 ഓവര്‍ പവര്‍ പ്ലേയില്‍ ഏറ്റവും കുറവ് റണ്‍സെടുത്ത ടീമെന്ന ചീത്തപ്പേരും കിവികൾക്ക് സ്വന്തമായി.

വില്യംസണൊപ്പം ഹെന്റി നിക്കോള്‍സ് മികച്ച കൂട്ടുകെട്ടുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ ജഡേജ ഇന്ത്യയുടെ രക്ഷകനായി. നിക്കോള്‍സിന്റെ പ്രതിരോധം തകര്‍ത്ത് ഇന്ത്യ രണ്ടാം വിക്കറ്റ് വീഴ്ത്തി. 69 റണ്‍സായിരുന്നു അപ്പോള്‍ കിവീസിന്റെ സ്കോര്‍. പിന്നീട് വില്യംസണും റോസ് ടെയ്‍ലറും ചേര്‍ന്ന് കരുതലോടെ കളിച്ചതോടെ ന്യൂസിലന്‍ഡ് സ്കോറിംഗ് ഇഴഞ്ഞു. 81 പന്തുകളാണ് ബൗണ്ടറിയില്ലാതെ കടന്നുപോയത്.

അര്‍ധസെഞ്ചുറി തികച്ച വില്യംസണ്‍ ഇന്ത്യക്ക് ഭീഷണിയാവുമെന്ന ഘട്ടത്തില്‍ ചാഹല്‍ വിരാട് കോഹ്ലിയ്ക്ക്  ബ്രേക്ക് ത്രൂ നല്‍കി. വില്യംസണെ(67) ജഡേജയുടെ കൈകളിലെത്തിച്ച ചാഹല്‍ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ജയിംസ് നീഷാമും കോളിന്‍ ഗ്രാന്‍ഡ്ഹോമും അധികം ചെറുത്തു നിൽക്കാതെ  വീണു. റോസ്ടെ യ്‍ലറും ടോം ലാഥമും ചേര്‍ന്ന് സ്കോര്‍ ന്യൂസിലന്‍ഡ് സ്കോര്‍  250  കടത്താനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണ് മഴ വില്ലനായി എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week