FeaturedHome-bannerKeralaNews

സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോ മരുന്ന് വിതരണം ചെയ്യരുത്,​മരുന്ന് അശാസ്ത്രീയം,​ സർക്കാർ പിൻമാറണമെന്ന് ഐ എം എ

തിരുവനന്തപുരം:സ്കൂൾ വിദ്യാർത്ഥികൾക്ക് ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്യുന്നതിനെതിരെ ഐ.എം.എ രംഗത്ത്. മരുന്ന് വിതരണം ചെയ്യുന്നതിൽ നിന്ന് ചെയ്യുന്നതിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് ഐ.എം.എ സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ മരുന്ന് ലോകത്തെവിടെയും പരീക്ഷിച്ചിട്ടില്ലെന്നും മരുന്ന് അശാസ്ത്രീയമാണെന്നും ഐ.എം.എ ആരോപിച്ചു.

കുട്ടികൾക്ക് കൊവിഡ് മൂലം ഗുരുതരമായ അസുഖം വരാൻ സാദ്ധ്യതയില്ല. അവർക്ക് വാക്സീൻ പോലും വേണ്ടെന്നിരിക്കെ ആഴ്സനിക് ആൽബം പോലുള്ള മരുന്ന് കുട്ടികളിൽ പരീക്ഷിക്കരുതെന്നും ഐ.എം.എ സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മോഡേൺ മെഡിസിൻ ഡോക്ടർമാർ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ശിശുരോഗ വിദഗ്ദ്ധരുടെ സംഘടനയും ഹോമിയോ പ്രതിരോധ മരുന്നിനെതിരെ രംഗത്തെത്തി. യാതൊരു ശാസ്ത്രീയ പിന്തുണയുമില്ലാത്ത മരുന്നാണിതെന്ന വാദമുയർത്തി, മരുന്ന് കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കുകയാണെന്നാണ് ഇവർ ആരോപിക്കുന്നത്.

അതേസമയം മരുന്ന് സുരക്ഷിതമാണെന്നും മരുന്ന് പരീക്ഷിച്ചിട്ടുണ്ടെന്നും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഹോമിയോപ്പതി ഡോക്‌ടർമാർ പറയുന്നു. ആർസനിക് ആൽബം സുരക്ഷിതമാണ്. വർഷങ്ങളായി ഉപയോഗിക്കുന്ന മരുന്നാണിത്. കുട്ടികൾക്ക് കൊടുക്കുന്നതുകൊണ്ട് ഒരു ദോഷവുമില്ലെന്നും ഇവർ പറയുന്നു.കൊവിഡ് ലക്ഷണങ്ങളായ പനിയ്ക്കും ചുമയ്ക്കുമെല്ലാം നൽകുന്ന മരുന്നാണ് ഇതെന്നും രോഗ തീവ്ര അനുസരിച്ച് മരുന്ന് മാറ്റി നൽകുകയാണ് ചെയ്യുന്നതെന്നും ഹോമിയോ ഡോക്ടർമാർ വിശദീകരിക്കുന്നു.

.നേരത്തെയും ഈ മരുന്ന് ഉപയോഗിക്കാനുള്ള നിർദ്ദേശം വിവാദമായിരുന്നു. ഇതിന് പിന്നാലെ കോടതിയെ സമീപിച്ചാണ് ഹോമിയോ ഡോക്ടർമാർ ലക്ഷണമില്ലാത്ത രോഗികളെ ചികിത്സിക്കാനുള്ള അനുമതി നേടിയെടുത്തത്. അപ്പോഴും രോഗം ഗുരുതരമാകുകയാണെങ്കിൽ രോഗികൾക്ക് മോഡേൺ മെഡിസിൻ ചികിത്സ ലഭ്യമാക്കണമെന്നായിരുന്നു കോടതിയുടെ നിലപാട്. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ പ്രതിരോധ മരുന്ന് നൽകൂവെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

അതേസമയം പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker