ഇടുക്കി: ജില്ലയില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ചു.രാജാക്കാട് സ്വദേശിനി വത്സമ്മ ജോയിയാണ് മരിച്ചത്.ജില്ലയില്‍ 55 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.
സമ്പര്‍ക്കം
1. അയ്യപ്പന്‍കോവില്‍ സ്വദേശി (46).
2.അയ്യപ്പന്‍കോവില്‍ സ്വദേശി (28)
3.ചിന്നക്കനാല്‍ സ്വദേശി (33)
4.ചിന്നക്കനാല്‍ സ്വദേശിനി (32)
5.ചിന്നക്കനാല്‍ സ്വദേശിനി (31)
6.ചിന്നക്കനാല്‍ സ്വദേശി (37)
7. കാഞ്ചിയാര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന നരിയമ്പാറ സ്വദേശി (49)
8.കാഞ്ചിയാര്‍ കല്‍ത്തൊട്ടി സ്വദേശി (60)
9.തൊടുപുഴ കോടിക്കുളം സ്വദേശി (34)
10. രാജാക്കാട് സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക (54)
11.രാജാക്കാട് സ്വദേശി (34). കഴിഞ്ഞ ദിവസം മരണമടഞ്ഞ രാജാക്കാട് സ്വദേശിയുടെ മകനാണ്. ഇവര്‍ക്ക് പ്രാഥമിക പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
12.രാജാക്കാട് സ്വദേശി (61).കഴിഞ്ഞ ദിവസം മരണമടഞ്ഞ രാജാക്കാട് സ്വദേശിയുടെ ഭര്‍ത്താവാണ് . ഇവര്‍ക്ക് പ്രാഥമിക പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
13. കമ്പംമെട്ട് സ്വദേശി (33). കട്ടപ്പനയില്‍ കോവിഡ് സ്ഥിരീകരിച്ച 108 ആംബുലന്‍സ് നഴ്സിന്റെ സമ്പര്‍ക്കം.
*ഉറവിടം വ്യക്തമല്ല*
1 കാഞ്ചിയാര്‍ തൊപ്പിപ്പാള സ്വദേശി (29). ഓഫീസ് ക്ലര്‍ക്ക് ആണ്.
.2 രാജാക്കാട് സ്വദേശി (44).ജൂലൈ ആറിന് ഒരു ശവസംസ്കാരത്തില്‍ പങ്കെടുത്തു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.
3 ഉപ്പുതറ സ്വദേശി (68). പുളിങ്കട്ട വെറ്ററിനറി ആശുപത്രി ജീവനക്കാരനാണ്.
4 രാജകുമാരിയില്‍ ചായക്കട നടത്തുന്ന 41 കാരന്.
5 വണ്ടിപ്പെരിയാര്‍ സ്വദേശിനി 28.
6 രാജകുമാരി സ്വദേശി 27.
ആഭ്യന്തര യാത്ര
1&2. ബൈസണ്‍വാലി സ്വദേശികള്‍ (സ്ത്രീ 34, പുരുഷന് 44). ജൂണ്‍ 26 ന് മുംബൈയില്‍ നിന്നും 22 പേരോടൊപ്പം ട്രാവലറിന് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
3&4. ജൂലൈ ആറിന് തമിഴ്നാട്ടില്‍ നിന്നും കുമളി വഴി വന്ന രാജകുമാരി സ്വദേശികളായ പിതാവും മകനും (19, 62). തേനിയില്‍ നിന്ന് ബൈക്കില്‍ കുമളിയിലെത്തി. അവിടെ നിന്ന് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
5&6. തമിഴ്നാട്ടില്‍ നിന്നെത്തിയ കാഞ്ചിയാര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു പേര് (സ്ത്രീ 20, പുരുഷന് 29). ഇവരുടെ കുടുംബത്തിലെ രണ്ടു പേര്‍ക്ക് 12 തിയതി കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
7. ജൂലൈ നാലിന് തമിഴ്നാട് ട്രിച്ചിയില്‍ നിന്നും കുമളിയില്‍ എത്തിയ വണ്ടന്മേട് സ്വദേശി (28) യായ ലോറി ഡ്രൈവര്‍. രണ്ടു ദിവസം കുമളിയിലും ബാക്കി ദിവസങ്ങള്‍ വണ്ടന്‍മേട്ടിലും നിരീക്ഷണത്തില്‍ ആയിരുന്നു.
8. ജൂണ്‍ 27 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ കോടിക്കുളം സ്വദേശി (29). ബാംഗ്ലൂരില്‍ നിന്ന് സ്വന്തം കാറില്‍ സുഹൃതുക്കളോടും ബന്ധുവിനോടുമൊപ്പം വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
9.10 ജൂലൈ മൂന്നിന് തമിഴ്നാട് നിന്നെത്തിയ കുമളി സ്വദേശികളായ ദമ്പതികള്‍ (56, 45). ഗൂഡല്ലൂര്‍ നിന്ന് ടാക്സിയില്‍ വീട്ടിലെത്തി.
11. ജൂലായ് മൂന്നിന് തമിഴ്നാട്ടില്‍ നിന്നു ടാക്സിയില്‍ എത്തിയ കുമളി സ്വദേശി 50.
12 ജൂലായ് ആറിന് തമിഴ്നാട് കാഞ്ചീപുരത്ത് നിന്നെത്തിയ പള്ളിവാസല്‍ സ്വദേശി 28 ്തമിഴ്നാട് നിന്ന് ടാക്സിയില്‍ പള്ളിവാസല്‍ എത്തി കോവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലായിരുന്നു.
13 ജൂലായ് ഏഴിന് ചെന്നൈയില്‍ നിന്നു കൊച്ചിയില്‍ എത്തിയ പെരുവന്താനം സ്വദേശിനി 29. കൊച്ചിയില്‍ നിന്ന് ടാ്ക്സിയില് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
14, 15, 16 ഒരു കുടുംബത്തിലെ മൂന്നുപേര്‍. രാജാക്കാട് സ്വദേശികള്‍. ജൂലായ് രണ്ടിന് സൂറത്തില്‍ നിന്ന് രാജധാനി എക്സ്പ്രസില്‍ എറണാകുളത്ത് എത്തി. ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സ്ത്രീ 30., 28, പുരുഷന് 34
17 ജൂലായ് നാലിന് ബാംഗ്ളൂരില്‍ നിന്ന് എത്തിയ രാജകുമാരി സ്വദേശി 26, ബൈക്കിന് കുമളി വഴി കടന്ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
18 തേനിയില്‍ നിന്ന് ജൂലായ് എട്ടിന് രാജകുമാരിയിലെത്തിയ 28 കാരന്. സ്വന്തം കാറില്‍ കുമളിയിലെത്തി. വീട്ടില്‍ നിരീകണ്ഷണത്തിലായിരുന്നു.
19 ജൂണ്‍ 26 ന് ഡല്‍ഹിയില്‍ നിന്ന് എറണാകുളത്ത് എത്തിയ ബൈസണ്വാളലി സ്വദേശി 49. ഡല്‍ഹിയില്‍ നിന്ന് മംഗള എക്സപ്രസില്‍ എത്തി അവിടെ നിന്ന് ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
20. ജൂലായ് മൂന്നിന് കൊല്‍ക്കത്തയില്‍ നിന്ന് വിമാനത്തില്‍ കൊച്ചിയിലെത്തിയ ബൈസണ്‍വാലി സ്വദേശി 23. ആലുവയില്‍ നിന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
*അന്യരാജ്യത്ത് നിന്നെത്തിയവര്‍*
1 ജൂലൈ മൂന്നിന് ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ കരുണാപുരം സ്വദേശി (25). കൊച്ചിയില്‍ നിന്നും കെഎസ്ആര്‍ടിസി ക്ക് തൊടുപുഴ എത്തി. തൊടുപുഴയില്‍ നിന്ന് ടാക്സിയില്‍ കരുണാപുരത്ത് എത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
2.ജൂണ്‍ 26 ന് ഖത്തറില്‍ നിന്നും കൊച്ചിയില്‍ എത്തിയ വണ്ണപ്പുറം സ്വദേശി (32). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
3. ജൂലൈ ഒന്നിന് ദുബായിയില്‍ നിന്നും കൊച്ചിയിലെത്തിയ കരിങ്കുന്നം സ്വദേശി. (30). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ തൊടുപുഴയില്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
4,5. ജൂലൈ മൂന്നിന് ജിദ്ദയില്‍ നിന്നും കോഴിക്കോട് എത്തിയ കോടിക്കുളം സ്വദേശികള്‍ (45, 46). കോഴിക്കോട് നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
6.ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ കരിമണ്ണൂര്‍ സ്വദേശിനി (30). കൊച്ചിയില്‍ നിന്നും
7. ജൂലൈ ഒന്നിന് ഷാര്‍ജയില്‍ നിന്നും കൊച്ചിയിലെത്തിയ ആലക്കോട് സ്വദേശി (15). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
8.ജൂണ്‍ 29 ന് ദുബായിയി ല്‍ നിന്നും കൊച്ചിയിലെത്തിയ രാജകുമാരി സ്വദേശിനി (43). കൊച്ചിയില്‍ നിന്നും ഭര്‍ത്താവിനോടൊപ്പം സ്വന്തം കാറില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
9. റാസ് അല്‍ ഖൈമയില്‍ (യുഎഇ) നിന്നും കൊച്ചിയില്‍ എത്തിയ ഉടുമ്പന്നൂര്‍ സ്വദേശി (30). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ തൊടുപുഴ എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു.
10. ജൂലൈ രണ്ടിന് അബുദാബിയില്‍ നിന്നും കൊച്ചിയിലെത്തിയ കരുണാപുരം സ്വദേശിനി(25). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ കരുണാപുരത്തെ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു.
11. ജൂലൈ രണ്ടിന് ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശി(29). കൊച്ചിയില്‍ നിന്നും ടാക്സിയില്‍ നെടുങ്കണ്ടത്ത് എത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു
രാജാക്കാട് സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ആന്റിജന്‍ പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ ഒരു വൃദ്ധ (82) യും 60 വയസ്സില്‍ താഴെയുള്ള രണ്ടു പേരും ഒരു മുപ്പതുകാരനും ഉള്‍പ്പെടുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമായിട്ടില്ല.