EntertainmentNationalNews

‘ദൈവം ഇല്ലാതെ ഞാൻ ജീവിച്ചു, പക്ഷെ ബന്ധങ്ങൾ ഇല്ലാതെ ജീവിക്കാനാകില്ല’ കമൽ ഹാസൻ

ചെന്നൈ:സംവിധായകൻ എന്ന റോൾ ഒന്ന് മാറ്റി പിടിച്ച് അഭിനേതാവായി ലോകേഷ് കനകരാജും നായിക ശ്രുതി ഹാസനും പ്രണയജോടികളായി എത്തിയ മ്യൂസിക് വീഡിയോ ആയിരുന്നു ‘ഇനിമേൽ’. നടൻ കമൽ ഹാസൻ്റെ കമ്പനിയായ രാജ് കമൽ ഇൻ്റർനാഷ്ണലാണ് മ്യൂസിക്ക് വീഡിയോ നിർമ്മിച്ചിരിക്കുന്നത്. കമൽ ഹാസൻ തന്നെയാണ് ​ഗാനരചന നിർവ്വഹിച്ചിരിക്കുന്നത്. സം​ഗീത സംവിധാനം ചെയ്തിരിക്കുന്നതും ​ഗാനം ആലപിച്ചി രിക്കുന്നതും നായിക ശ്രുതി ഹാസൻ തന്നെയാണ്.

ഗാനത്തിന് വരികൾ എഴുതിയതിന് പിന്നിലെ പ്രചോദനം പങ്കുവെച്ചിരിക്കുകയാണ് കമൽ ഹാസൻ. തൻ്റെ മകളുമായി നടത്തിയ ചർച്ചയിൽ, മോഡേൺ കാലത്തെ പ്രണയ ബന്ധങ്ങളെക്കുറിച്ചും ബന്ധങ്ങളോടുള്ള സമീപനത്തെ കുറിച്ചും കമൽ ഹാസൻ പറഞ്ഞു.

‘ഏകദേശം 2000 വർഷങ്ങൾക്ക് മുമ്പ് ചിലപ്പതികാരത്തില്‍ ഇളങ്കോവടികൾ എഴുതിയിരുന്നു, ഒരു പ്രണയം എത്ര മനോഹരമായാണ് ആരംഭിക്കുന്നത്, ഒടുവിൽ അത് എത്ര ഭയാനകമായാണ് അവസാനിക്കുന്നത് എന്ന്. ഇന്നുവരെ അത് ആവർത്തിക്കുന്ന വിഷയമാണ്. ഇനിമേൽ എന്ന ഗാനത്തിൽ അതാണ് പറയുന്നത്. കഴിഞ്ഞ 50 വർഷമായി ഞാൻ ദൈവമില്ലാതെയാണ് ജീവിച്ചത്, എന്നാൽ എനിക്ക് ബന്ധങ്ങൾ ഇല്ലാതെ കുറച്ച് മണിക്കൂറുകൾ പോലും ജീവിക്കാൻ കഴിയില്ല’ എന്നും കമൽ ഹാസൻ പറഞ്ഞു.

രണ്ട് പേർ അപ്രതീക്ഷിതമായി പരിചയപ്പെടുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാകുന്നു. ആ പ്രണയം തുടര്‍ന്ന് ഇരുവരും വിവാഹത്തിലേക്ക് കടക്കാൻ തീരുമാനിക്കുന്നു. തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ് മ്യൂസിക് വീഡിയോയുടെ പ്രമേയം. ഇനിമേലിൻ്റെ പ്രഖ്യാപനം വന്നത് മുതൽ തന്നെ വലിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ എല്ലാം തന്നെ നിറഞ്ഞ് നിന്നിരുന്നത്. സംവിധാനം ദ്വാരകേഷ് പ്രഭാകറും ഛായാഗ്രഹണം ഭുവന്‍ ഗൗഡയാണ് നിർവ്വഹിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker