പീഡനം താങ്ങാവുന്നതിനുമപ്പുറം,ഭാര്യ ഭര്‍ത്താവിനോട് ചെയ്തതറിഞ്ഞാല്‍ നടുങ്ങും

ഒബാറിവ്: മുപ്പത് വര്‍ഷം നീണ്ട ഗാര്‍ഹിക പീഡനത്തിന് അറുതി വരുത്താന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. ജോലി കഴിഞ്ഞ് തിരികെയെത്തിയ ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ വച്ചാണ് ഉക്രെയിന്‍ സ്വദേശിയായ ഭാര്യ കൊലപ്പെടുത്തിയത്. ഉക്രെയിനിലെ ഒബാറിവിലാണ് സംഭവം. ഭര്‍ത്താവിനെ താന്‍ കൊലപ്പെടുത്തിയ കാര്യം ഇവര്‍ തന്നെയാണ് അയല്‍വാസികളോട് പറയുകയായിരുന്നു. അയല്‍വാസികളാണ് 49കാരനായ അലക്‌സാണ്ടറിനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ച് ബോധരഹിതനാക്കിയ ശേഷം 49കാരനായ ഭര്‍ത്താവിന്റെ ലിംഗം ഇവര്‍ മുറിച്ച് മാറ്റി.

ഇതിന് ശേഷം ശരീരത്തില്‍ കോടാലിയുപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്ന നിലയില്‍ കിടന്ന ഭര്‍ത്താവിനെ തറയില്‍ വിരിക്കുന്ന ചവിട്ടിയില്‍ പൊതിഞ്ഞ ശേഷം മുറിച്ചെടുത്ത ലിംഗം ഇവര്‍ വളര്‍ത്തു നായയ്ക്ക് നല്‍കി.48കാരിയായ മരിയയെ അലക്‌സാണ്ടര്‍ ഉപദ്രവിക്കുന്നത് പതിവായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. വീടിന് ചുറ്റും ഇവരെ കോടാലി കൊണ്ട് വെട്ടാനോങ്ങി ഓടിക്കുന്നത് കണ്ടിട്ടുണ്ടെന്നും അയല്‍വാസികള്‍ പൊലീസിന് മൊഴി നല്‍കി.

സംഭവത്തില്‍ മരിയയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏറെക്കാലം നീണ്ട ശാരീരിക മാനസികമായ ഗാര്‍ഹിക പീഡനങ്ങള്‍ താങ്ങാവുന്നതിലുമപ്പുറമായതോടെയാണ് കടുത്ത നിലപാട് സ്വീകരിച്ചതെന്ന് ഇവര്‍ പൊലീസിന് മൊഴി നല്‍കി. 15 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് മരിയക്ക് മേല്‍ ചുമത്തിയിട്ടുള്ളത്.