കൊല്ലം: കൊട്ടിയം നെടുമ്പന പള്ളിമണ്ണില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച നവ ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. പള്ളിമണ്‍ കിഴക്കേകര ഐക്യരഴികത്ത് വീട്ടില്‍ ശ്രീഹരി (22) ആണ് മരണപ്പെട്ടത്.
ഭാര്യ അശ്വതി ആശുപത്രിയില്‍ ചികിത്സയിലാണ്.ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അശ്വതി അമിതമായി മരുന്നു കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ശ്രീഹരി തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആത്മഹത്യാ ശ്രമം ഉണ്ടായത്.
മീയ്യന്നൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ശ്രീഹരി മരിച്ചത്. കണ്ണനല്ലൂര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.അശ്വതി അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.