30.6 C
Kottayam
Saturday, April 20, 2024

മലയാളം സിനിമ നായകന്മാര്‍ക്ക് വട്ടം ചുറ്റുന്നു; സ്ത്രീ വിവേചനം ഉണ്ടെന്ന് നടി ഹണി റോസ്

Must read

മലയാള സിനിമയില്‍ വിവേചനം ഉണ്ടെന്ന് നടിയും താരസംഘടനായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ ഹണി റോസ്. സ്ത്രീകള്‍ക്ക് ബിസിനസ് തലത്തില്‍ ഒരു സിനിമ കൈകാര്യം ചെയ്യാന്‍ പ്രയാസമായിരിക്കുമെന്നും സ്ത്രീകള്‍ക്ക് സിനിമയുണ്ടാക്കാന്‍ എളുപ്പമല്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഹണി റോസ്.

”നമ്മുടെ ഇന്‍ഡസ്ട്രി നായകന്മാര്‍ക്ക് ചുറ്റും വട്ടം ചുറ്റുന്നതാണ്. അവര്‍ക്ക് മാത്രമാണ് ഇവിടെ സാറ്റലൈറ്റ് മൂല്യം. ഉദാഹരണത്തിന് ഉയരെ എന്ന ചിത്രം എടുത്ത് നോക്കുകയാണെങ്കില്‍ അതില്‍ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ട്. ഒറ്റയ്ക്ക് ഒരു സിനിമയെ വിജയിപ്പിക്കാന്‍ കഴിവുള്ള നടിയാണ് പാര്‍വ്വതി. എന്നിട്ടും താരമൂല്യമുള്ള നായകന്മാരെ ഇത്തരം സിനിമകളില്‍ ഉള്‍പ്പെടുത്തുന്നത് പ്രായോഗിക ബുദ്ധിമുട്ടുകളെ മറികടക്കാന്‍ വേണ്ടിയാണെന്നാണ് എനിക്ക് തോന്നുന്നത്. പ്രേക്ഷകര്‍ക്കും നായകന്മാരെ കേന്ദീകരിച്ചുള്ള കഥകളിലാണ് കൂടുതല്‍ താല്പര്യം. ഇതേ പ്രശ്‌നം നേരിട്ട ഒരു സിനിമയിലാണ് ഞാന്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. വികെപി സംവിധാനം ചെയ്യുന്ന എന്റെ അടുത്ത സിനിമ ഒരു സ്ത്രീപക്ഷ പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രമാണ്.

സിനിമയുടെ തിരക്കഥ ഒരുക്കിയ വീണയാണ് എന്നെ സമീപിച്ചത്. മാധ്യമരംഗത്ത് പ്രവര്‍ത്തിച്ചിട്ടുള്ള ഒരാളാണ് വീണ. ഈ ചിത്രത്തെ കുറിച്ച് വീണയ്ക്കുള്ള വ്യക്തതയില്‍ എനിക്കും മതിപ്പ് തോന്നിയിരുന്നു. ചിത്രത്തിലെ ഓരോ ഫ്രെയിമിനെ കുറിച്ചും അവര്‍ക്ക് ധാരണ ഉണ്ടായിരുന്നു. വളരെ കൃത്യമായാണ് വീണ കഥ വിവരിച്ചത്. നിര്‍മാതാക്കളെ സമീപിച്ചപ്പോള്‍ അവര്‍ക്കൊക്കെയും പ്രമേയം ഇഷ്ടപ്പെട്ടു. തുടക്കത്തില്‍ വീണ തന്നെ ചിത്രം സംവിധാനം ചെയ്യുമെന്നാണ് കരുതിയിരുന്നത്. പക്ഷേ വീണ ഒരു സ്ത്രീയാണെന്നതായിരുന്നു പലരും ഉയര്‍ത്തിക്കാട്ടിയ പ്രശ്‌നം. ഒരു സ്ത്രീക്ക് ഇത് മുന്നോട്ട് കൊണ്ടു പോകാനാകുമെന്ന് അവര്‍ക്ക് വിശ്വസിക്കാനാവില്ല” – ഹണി പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week