ഡൽഹി : ഹോമിയോപ്പതി ഡോക്ടർമാർക്ക് കോവിഡ് ചികിത്സയ്ക്കായി മരുന്ന് നൽകാമെന്ന് സുപ്രിംകോടതി വിധി. ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഹോമിയോപ്പതി കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നാണ് ഉത്തരവ്.
ജസ്റ്റിസ് അശോക് ഭൂഷൻ, ആർഎസ് റെഡ്ഡി, എംആർ ഷാ എന്നിവരടങ്ങിയ ബഞ്ചാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. മാർച്ച് 6ന് ആയുഷ് മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം കൊവിഡ് ചികിത്സയെന്ന് കോടതി പ്രത്യേകം പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News