27.8 C
Kottayam
Thursday, April 25, 2024

കൊച്ചിയിലെ വെള്ളക്കെട്ടില്‍ വിഷയത്തില്‍ കോര്‍പറേഷനെരിരെ ആഞ്ഞടിച്ച് ഹൈക്കോടതി

Must read

കൊച്ചി: എറണാകുളം നഗരത്തിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൊച്ചി കോര്‍പറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായല ഹൈക്കോടതി. മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ കൊച്ചിയുടെ സ്ഥിതി എന്താകുമായിരുന്നെന്ന് കോടതി ചോദിച്ചു. വെള്ളക്കെട്ട് പരിഹരിക്കാന്‍ കോര്‍പറേഷന് ഒറ്റയ്ക്കു സാധിക്കില്ലെങ്കില്‍ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായം തേടാതിരുന്നതെന്നും കോടതി ചോദിച്ചു.

ജില്ലാ ഭരണകൂടം ഇടപെടാത്തതുകൊണ്ടാണ് കോടതിക്ക് ഇടപെടേണ്ടിവന്നത്. കോടതി ജനങ്ങള്‍ക്ക് ഒപ്പമാണെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. അതിശക്തമായ മഴയാണ് വെള്ളക്കെട്ടിനു കാരണമെന്ന് കോര്‍പറേഷന്‍ വീണ്ടും വിശദീകരിച്ചപ്പോള്‍ അങ്ങനെയെങ്കില്‍ തെളിവ് എവിടെയെന്നും കോടതി ചോദിച്ചു. വെള്ളക്കെട്ട് പരിഹരിക്കാന്‍ സര്‍ക്കാരിന് എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് കോടതി അഡ്വക്കറ്റ് ജനറലിനോട് ആരാഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week