FeaturedKeralaNews

അടുത്ത മൂന്ന് മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് മ​ണി​ക്കൂ​റി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട് എ​ന്നീ ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വി​ഭാ​ഗ​വും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ഞാ​യ​റാ​ഴ്ച മു​ത​ൽ ചൊ​വ്വാ​ഴ്ച വ​രെ കേ​ര​ള – ക​ർ​ണാ​ട​ക – ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കാ​ൻ പാ​ടു​ള്ള​ത​ല്ല എ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 40 മു​ത​ൽ 50 കി.​മീ വ​രെ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker