തിരുവനന്തപുരം: അടുത്ത 3-4 ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
മീനച്ചിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ഇരു കരകളിലുമുള്ള ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇല്ലിക്കൽക്കല്ല്, ഇലവിഴാപ്പൂഞ്ചിറ, മാർമ്മല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം 31 വരെ ജില്ലാ കലക്ടർ നിരോധിച്ചു. ഈരാറ്റുപേട്ട– വാഗമൺ റോഡിലെ രാത്രികാല യാത്രയ്ക്കും 31 വരെ നിരോധനമുണ്ട്.
ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ ശത്കമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായി.തീക്കോയി പഞ്ചായത്തിലെ കല്ലം ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്.റോഡിന് മുകളിലെ പുരയിടത്തില്‍ നിന്നും മണ്ണും കല്ലും പതിച്ചതിനേത്തുടര്‍ന്ന് ഇതുവഴിയുണ്ടായ ഗതാഗതം തടസപ്പെട്ടു.കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ മഴ തോരാതെ പെയ്യുകയാണ്.പാലാ പനയ്ക്കല്‍ ഭാഗത്ത് മീനച്ചിലാറ്റിലെ ജലിരപ്പുയര്ന്നതിനാല് റോഡില്‍ വെള്ളം കയറി.
ഏറ്റുമാനൂര്‍-പാലാ റോഡില്‍ മംഗലകലുങ്കിന് സമീപം വീടുകളില്‍ വെള്ളംകയറി.11 വീടുകളിലെ 60 പേരെ മാറ്റിത്താമസിപ്പിച്ചു.ജലനിരപ്പ് വീണ്ടും ഉയരുന്നത് ആശങ്ക സൃഷ്ടിയ്ക്കുന്നു.മീനച്ചിലാറ്റില്‍ ജലനിരപ്പുയര്ന്നതിനൊപ്പം സമീപത്തെ തോട്ടില്‍ ശക്തമായ ഒഴുക്കും രൂപപ്പെട്ടു.ഇതോടെ അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് അനഗിരക്ഷാസേന എത്തി ഫ്രായമായവരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു.