പാട്‌ന: കടുത്ത ചൂടിനേത്തുടര്‍ന്നുള്ള ഉഷ്ണതരംഗത്തില്‍ ബീഹാറില്‍ മരിച്ചവരുടെ എണ്ണം 184 ആയി ഉയര്‍ന്നും. ഊഷ്ണതരംഗം ഏറ്റവും ശക്തമായി അടിയ്ക്കുന്ന ഗയയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ മാത്രം 35 പേരാണ് മരിച്ചത്.ഔറംഗാബാദി,നവാഡ് എന്നിവിടങ്ങളിലും കൊടുംചൂടാണ് അനുഭവപ്പെടുന്നത്.106 പേര്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി സൂര്യാഘാതത്തേത്തുടര്‍ന്ന് ചികിത്സ തേടിയിട്ടുണ്ട്.
41 ഡിഗ്രിയാണ് ബീഹാറിലെ നിലവിലെ താപനില.അടുത്ത ഏതാനും ദിവസങ്ങളില്‍ ചൂടു വര്‍ദ്ധിയ്ക്കാന്‍ തന്നെയാണ് സാധ്യത. ചൂടിനേത്തുടര്‍ന്ന് ഈ മാസം 22 വരെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News