ആലപ്പുഴ: ആലപ്പുഴയില്‍ ആരോഗ്യ വകുപ്പ് ജീവനക്കാരി കുഴഞ്ഞ് വീണ് മരിച്ചു. പെരുമ്പളം സ്വദേശി സ്മിത പാര്‍ത്ഥസാരഥി(38) ആണ് മരിച്ചത്. ആലുവ കാഞ്ഞൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സീനിയര്‍ ക്ലാര്‍ക്കായിരുന്നു സ്മിത. പെരുമ്പളത്തെ സ്വന്തം വീട്ടില്‍ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഉടന്‍ തന്നെ പെരുമ്പളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ചേര്‍ത്തല താലൂക്കാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. അതേസമയം കേരളത്തിൽ ഇന്ന് 61 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
കണ്ണൂര്‍ ജില്ലയിലെ 18, തിരുവനന്തപുരം ജില്ലയിലെ 13, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ 6 വീതവും, കാസര്‍ഗോഡ് ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പാലക്കാട് ജില്ലയിലെ 3, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ 2 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 9 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.