- Advertisement -
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ കുട്ടികളുടെ ചോറൂണിന്റെയും തുലാഭാരത്തിന്റെയും ഫോട്ടോയെടുക്കാന്‍ സംവിധാനം ഒരുങ്ങുന്നു. ദേവസ്വം ബോര്‍ഡ് നേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഫോട്ടോയെടുക്കാനായി ദേവസ്വം ഏഴുപേരെ നിയമിച്ചിട്ടുണ്ട്. ചടങ്ങുകള്‍ കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ അതിന്റെ ചിത്രങ്ങള്‍ ലഭിക്കും. അതിനായി കംപ്യുട്ടറുകളും പ്രിന്റിങ് മെഷീനുകളും സ്ഥാപിച്ചി കഴിഞ്ഞു.
ചോറൂണിന്റെ ഫോട്ടോയെടുക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശനിയാഴ്ച രാവിലെ നിര്‍വഹിക്കും. ഗുരുവായൂരില്‍ ചോറൂണിന്റെ ഫോട്ടോയെടുക്കുന്ന രീതി അടുത്തകാലത്ത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോയെടുക്കുന്ന രീതി വിവാദ മായതോടെയാണ് ദേവസ്വം അത് നിര്‍ത്തിവെച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News