സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 160 രൂപ കൂടി

കൊച്ചി: സ്വര്‍ണ വില പവന് 160 രൂപ വര്‍ധിച്ചു. ചൊവ്വാഴ്ച ഇത്രതന്നെ വില കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനയുണ്ടായത്. പവന് 28,480 രൂപയാണ് വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 3,560 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്ടോബര്‍ മാസത്തിലെ ഏറ്റവും കൂടിയ നിരക്കാണിത്.