സര്‍ക്കാരിന്റെ വിവാഹ ധനസഹായം ലഭിക്കണമെങ്കില്‍ അപേക്ഷയ്‌ക്കൊപ്പം ശുചിമുറിയില്‍ നിന്നെടുത്ത സെല്‍ഫിയും ഹാജരാക്കണം!

ഭോപ്പാല്‍: യുവതികള്‍ക്ക് മുഖ്യമന്ത്രിയുടെ വിവാഹ ധനസഹായം ലഭിക്കമെങ്കില്‍ വരന്‍ തന്റെ വീട്ടിലെ ശൗചാലയത്തില്‍ നിന്നെടുത്ത സെല്‍ഫി ഹാജരാക്കണം. മധ്യപ്രദേശ് സര്‍ക്കാരിന്റെയാണ് പുതിയ ഉത്തരവ്. വരന്റെ വീട്ടില്‍ ശൗചാലയമുണ്ടെന്ന് ഉറപ്പായാല്‍ മാത്രമേ സര്‍ക്കാര്‍ വിവാഹത്തിന് ധനസഹായം അനുവദിക്കൂ.

സംസ്ഥാന സര്‍ക്കാരിന്റെ കന്യാ വിവാഹ്/നിക്കാഹ് യോജ്ന പദ്ധതിയിലൂടെ വിവാഹിതരാകുന്നവരെയാണ് ഈ ഉത്തരവ് ബാധിക്കുക. പദ്ധതിയിലൂടെ വിവാഹിതരാകുന്നവര്‍ക്ക് 51,000 രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. സംസ്ഥാനത്തെ എല്ലാ വീടുകളിലും ശൗചാലയ നിര്‍മ്മാണം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നടപടി.

മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ വിവാഹിതരാകാരന്‍ ഉദ്ദേശിക്കുന്ന യുവാക്കള്‍ വീട്ടിലെ ടോയ്ലെറ്റിനുള്ളില്‍ നിന്നെടുത്ത സെല്‍ഫിയും രണ്ട് സത്യവാങ്മൂലവും അപേക്ഷയ്ക്കൊപ്പം സമര്‍പ്പിക്കണം. സെല്‍ഫി ഇല്ലാതെ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Loading...

വ്യാഴ്ച സെന്‍ട്രല്‍ ലൈബ്രറി ഗ്രൗണ്ടില്‍ നടന്ന സമൂഹ വിവാഹത്തില്‍ 77 ജോഡി യുവതീയുവാക്കളാണ് വിവാഹിതരായത്. സെല്‍ഫി നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ വിവാഹത്തിനുള്ള അപേക്ഷ പരിഗണിക്കില്ലെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചതായി മുഹമ്മദ് യൂസഫ് എന്ന യുവാവ് പറഞ്ഞു. സര്‍ക്കാരിന്റേത് മികച്ച തീരുമാനമാണെന്ന് വിവാഹിതരാകാനെത്തിയ യുവതികള്‍ പറഞ്ഞു.

Loading...

Comments are closed.

%d bloggers like this: