27.8 C
Kottayam
Thursday, April 25, 2024

അപകടകരമാം വിധം ഹിറ്റാച്ചി ഓടിച്ച ഡൈവര്‍ക്ക് എട്ടിന്റെ പണികൊടുത്ത് ഗണേഷ് കുമാര്‍ എം.എല്‍.എ

Must read

മടത്തറ: നാട്ടുകാരെ ഭീതിയിലാഴ്ത്തി അപകടകരമാം തരത്തില്‍ ഹിറ്റാച്ചി ഓടിച്ച ഡ്രൈവര്‍ക്ക് എട്ടിന്റെ പണികൊടുത്ത് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. മലയോര ഹൈവെയില്‍ ജോലി നോക്കുന്ന ഹിറ്റാച്ചി ഡ്രൈവറാണ് നാട്ടുകാരെ ഭയപ്പെടുത്തി വണ്ടി ഓടിച്ചത്. നാട്ടുകാര്‍ ഓടിക്കൂടുന്നത് കണ്ട് അത് വഴിവരുകയായിരുന്ന എം.എല്‍.എ വാഹനം നിര്‍ത്തി പ്രശ്‌നത്തില്‍ ഇടപെടുകയായിരിന്നു.

വണ്ടി നിര്‍ത്തി ഗണേഷ് കുമാര്‍ നടന്നു വരുന്ന സമയത്ത് ഡ്രൈവര്‍ 360 ഡിഗ്രിയില്‍ വണ്ടി തിരിച്ചു. താനും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും ഈ കാഴ്ച കണ്ടു കൊണ്ട് എങ്ങനെ എം.എല്‍.എ എന്ന നിലയില്‍ ഇവിടെ നിന്നും എങ്ങനെ പോകാന്‍ കഴിയുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. വഴി തടഞ്ഞ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഡ്രൈവറെന്ന് നാട്ടുകാര്‍ ആരോപിച്ചു.

മടത്തറ വേങ്കൊല്ല എന്ന സ്ഥലത്താണ് സംഭവം. എം.എല്‍.എ വന്നതോടെ സംഭവ സ്ഥലത്തെ സംഘര്‍ഷാന്തരീക്ഷം തണുത്തു. സംഭവസ്ഥത്തു നിന്നൊരാള്‍ മൊബൈലില്‍ പകര്‍ത്തിയ വിഡിയോയില്‍ ഇക്കാര്യങ്ങള്‍ പറയുന്നത് കേള്‍ക്കാം. കടക്കല്‍ പോലീസ് സ്റ്റേഷനില്‍ കാര്യങ്ങള്‍ വിളിച്ചുപറഞ്ഞ ഗണേഷ് കുമാര്‍ ഡ്രൈവര്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്ന ഉറപ്പും നല്‍കി.

 

 

https://www.facebook.com/watch/?v=391097928428794

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week