കൊച്ചി: എണ്ണക്കമ്പനികള്‍ ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്.
കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 96.51 രൂപയും ഡീസലിന് 91.97 രൂപയുമായി. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 98.45 രൂപയായി. ഡീസലിന് 93.79 രൂപയായി. 42 ദിവസത്തിനിടെ 24 തവണയാണ് ഇന്ധനവില കൂട്ടുന്നത്.
ലോക്ക്ഡൗണും തൊഴിലില്ലായ്മമയും ഒപ്പം വില വര്‍ദ്ധനവും സാധരണ ജനങ്ങള്‍ക്ക് തിരിച്ചടിയാകുകയാണ്. രാജ്യത്തെ ഇന്ധന വില ഉപഭോക്താക്കളെ ബാധിക്കുന്നുണ്ടെന്നും എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയരുന്നതിനുള്ള കാരണം ക്ഷേമപദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ കേന്ദ്രം പണം ലാഭിക്കുന്നതാണെന്നും കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന് ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കി.
‘ഇന്ധനവില ഉപയോക്താക്കളെ ബാധിക്കുന്നതായി ഞാന്‍ അംഗീകരിക്കുന്നു, അതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ കൊവിഡ് വാക്സിനുകള്‍ക്കായി ഒരു വര്‍ഷം 35,000 കോടി രൂപ ചെലവഴിച്ചു. പാവപ്പെട്ടവര്‍ക്ക് എട്ട് മാസത്തെ റേഷന്‍ നല്‍കുന്നതിനായി പ്രധാന് മന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്കായി ഒരു ലക്ഷം കോടി രൂപ ചെലവഴിച്ചു. ഇത്തരം ദുഷ്കരമായ സമയങ്ങളില്‍, ക്ഷേമപദ്ധതികള്‍ക്കായി ചെലവഴിക്കാന്‍ ഞങ്ങള്‍ പണം ലാഭിക്കുന്നു,” പ്രധാന് കൂട്ടിച്ചേത്തു.