തിരുവനന്തപുരം: കൊവിഡ്-19 പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഈ മാസത്തെ ഭക്ഷ്യക്കിറ്റ് വിതരണം മെയ് പതിനഞ്ചിന് ആരംഭിക്കും. 10 ഇനങ്ങള്‍ അടങ്ങിയ കിറ്റ് ആദ്യഘട്ടത്തില്‍ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാകും ലഭിക്കുക.
ഏപ്രില്‍ മാസത്തിലെ സൗജന്യഭക്ഷ്യകിറ്റ് വിതരണം ഇപ്പോഴും തുടരുന്നതിനിടെയാണ് അന്ത്യോദയ അന്നയോജന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റ് വിതരണം സര്‍ക്കാര്‍ ആരംഭിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) പ്രകാരമുള്ള റേഷന്‍ വിതരണവും ശനിയാഴ്ച മുതല്‍ ആരംഭിക്കും. മഞ്ഞ, പിങ്ക് കാര്‍ഡ് ഉടമകള്‍ക്ക് രണ്ട് മാസത്തേക്കാകും റേഷന്‍ ലഭ്യമാകുക. 5 കിലോ അരി അല്ലെങ്കില്‍ ഗോതമ്പ്, ഒരു കിലോ പയര്‍ അല്ലെങ്കില്‍ കടല എന്നിവയാകും കേന്ദ്ര സര്‍ക്കാരിന്റെ കിറ്റില്‍ ഉണ്ടാകുക.
കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണ്. മെയ് 16 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കോവിഡ് വ്യാപനം നിയന്ത്രണമാക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.