കൊല്ലം:കൊട്ടിയം സ്വദേശിയായ 45 കാരൻ (P49) മെയ് 19 ന് മുംബൈ ഓഫ് ഷോറിൽ നിന്നും യാത്ര ചെയ്തു വന്നയാളാണ്. തൃശൂരിൽ നിന്നും ചാർട്ടർ ചെയ്ത് മുംബെയിൽ എത്തിയ സ്വകാര്യ ബസിലാണ് 23 പേർ ഉൾപ്പെട്ട സംഘം യാത്ര തിരിച്ചത്. ഇദ്ദേഹം ഉൾപ്പെടെ കൊല്ലം സ്വദേശികളായ 3 പേരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വോറന്റെയിനിലും മറ്റുള്ളവരിൽ 5 പേർ ഹോം ക്വോറൻറെയിനിലും പ്രവേശിച്ചു.
രണ്ടാമത്തെയാൾ 24ന് കോവിഡ് സ്ഥിരീകരിച്ച പുനലൂർ സ്വദേശി AI 1906 സൗദി റിയാദ് കോഴിക്കോട് ഫ്ലൈറ്റിൽ എത്തിയ യുവതിയുടെ 37 വയസുള്ള ഭർത്താവാണ് (P50).
മൂന്നാമൻ (P51) തഴവ മണപ്പുറം സൗത്ത് സ്വദേശിയായ 44 വയസുള്ള യുവാവാണ്. സെൻറിനൽ സർവെയ്ലൻസിന്റെ ഭാഗമായി മെയ് 16ന് എത്തിയ J538 അബുദാബി തിരുവനന്തപുരം ഫ്ലൈറ്റിലെ യാത്രികരുടെ സ്വാബ് എടുത്തിരുന്നു. കൊട്ടാരക്കരയിൽ സ്ഥാപന നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തെ രോഗലക്ഷണങ്ങൾ പ്രകടമായതിനെത്തുടർന്ന് പാരിപ്പള്ളി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം ശരവണ നഗർ സ്വദേശിയായ യുവാവാണ് (P52) അടുത്തയാൾ. മെയ് 28 ന് കുവൈറ്റ് – തിരുവനന്തപുരം ഫ്ലൈറ്റിൽ എത്തിയ 49 വയസുകാരനായ ഇദ്ദേഹത്തെ ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതോടെ നിലവിൽ 29 പോസിറ്റീവ് കേസുകളാണ് ആശുപത്രി പരിചരണത്തിലുള്ളത്. 23 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.
പ്രവാസികളിൽ കൂടുതലായി കോവിഡ് ബാധിതർ എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രത പുലർത്തുകയാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. ഇതുവരെ നേടിയ രോഗനിയന്ത്രണം നിലനിർത്തുന്നതിന് പിഴവുകളില്ലാത്ത പ്രതിരോധം മാത്രമേ വഴിയുള്ളൂ. കോവിഡ് നിയന്ത്രണത്തിന് മാസ്കും സാനിറ്റൈസറും ശീലമാക്കുകയും കൈകൾ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും വേണം. സാമൂഹിക വ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.