കൊച്ചി:എറണാകുളം ജില്ലയിൽ ഇന്ന് 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ തൃശൂർ ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ രണ്ടുപേർ എറണാകുളത്താണ് ചികിത്സയിലുള്ളത്.
• മെയ് 28 ന് കുവൈറ്റ് – തിരുവനന്തപുരം വിമാനത്തിലെത്തിയ കോതമംഗലം സ്വദേശിയായ 42 കാരനാണ് പോസിറ്റീവായ ഒന്നാമത്തെയാൾ. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് അന്നു തന്നെ തിരുവനന്തപുരത്ത് കാരക്കോണം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.
• മെയ് 17 ന് അബുദാബി കൊച്ചി വിമാനത്തിലെത്തിയ 32 കാരനായ എറണാകുളം പാറക്കടവ് സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രണ്ടാമത്തെയാൾ. കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
• സ്വകാര്യ ഷിപ്പിങ്ങ് കമ്പനിയിലെ ജീവനക്കാരായ 44 വയസ്സും, 27 വയസ്സുമുള്ള മഹാരാഷ്ട്ര സ്വദേശികളായ 2 പേരാണ് രോഗം സ്ഥിരീകരിച്ച മറ്റ് 2 പേർ .ഇതിൽ ഒരാൾ മെയ് 26 ന് കാറിലുo, മറ്റെയാൾ മെയ് 27 ന് വിമാനത്തിലുമാണ് മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലെത്തിയത്. ഇവർ സ്ഥാപന നിരീക്ഷണത്തിലായിരുന്നുഇവർ ജോലിക്ക് പ്രവേശിക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ കോ വിഡ് സ്ഥിരീകരിക്കുകയായിരുന്നു.
• തൃശ്ശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 2 പേർ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ചികിൽസയിലുള്ളത്. മെയ് 29 ന് രോഗം സ്ഥിരീകരിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 80 കാരിയുടെ 56 വയസ്സും, 48 വയസ്സുമുള്ള അടുത്ത ബന്ധുക്കൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവർ ഒരുമിച്ചാണ് ഡൽഹിയിൽ നിന്നും ട്രയിനിൽ യാത്ര ചെയ്ത് മെയ് 28 ന് കൊച്ചിയിലെത്തിയത്.
• ഇന്ന് 647 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 480 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 8444 ആയി.